കെ റെയിൽ: ബലപ്രയോഗത്തിലൂടെ സ്ഥലം ഏറ്റെടുത്താൽ പ്രതിരോധിക്കുമെന്ന് യുഡിഎഫ്; 'പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ നിന്ന് സർകാർ പിന്മാറണം'
ഉദുമ: (www.kasargodvartha.com 24.01.2022) കെ റെയിൽ പദ്ധതിക്ക് ബലപ്രയോഗത്തിലൂടെ സ്ഥലം ഏറ്റെടുത്താൽ പ്രതിരോധിക്കുമെന്ന് യുഡിഎഫ്. കൃത്യമായ പ്രായോഗിക, പരിസ്ഥിതി പഠനങ്ങൾ നടത്താതെ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ നിന്ന് സർകാർ പിന്മാറണമെന്നും യുഡിഎഫ് ഉദുമ പഞ്ചായത്ത് കമിറ്റി ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ ബലപ്രയോഗത്തിലൂടെ സ്ഥലം ഏറ്റെടുക്കാനാണ് ഉദ്ദേശമെങ്കിൽ ജനകീയപ്രതിരോധത്തിന് യുഡിഎഫ് നേതൃത്വം നൽകും. ഉദുമ ഗ്രാമ പഞ്ചായത്തിനെ കീറി മുറിച്ച് ഏഴ് വാർഡുകളിലൂടെ കടന്ന് പോകുന്ന കെ റെയിലിന് വേണ്ടി സ്ഥലം വിട്ട് നൽകാൻ തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്താനുള്ള നീക്കമാണ് ഭരണ കക്ഷിയായ സിപിഎമിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറാൻ സിപിഎം തയ്യാറാകണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഉദുമയിൽ കെ റെയിൽ കടന്ന് പോകുന്ന പ്രദേശങ്ങളിലെ ജനങ്ങളെ കൂട്ടി ചേർത്ത് പ്രാദേശിക സമര സമിതികൾക്കും പഞ്ചായത് തല കോ ഓർഡിനേഷൻ കമിറ്റിക്കും നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു.
പഞ്ചായത് യുഡിഎഫ് ലെയ്സൻ കമിറ്റി ചെയർമാൻ കാപ്പിൽ കെബിഎം ശരീഫ് അധ്യക്ഷനായി. കൺവീനർ കെവി ഭക്തവത്സലൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ പ്രഭാകരൻ തെക്കേക്കര, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഗീതാകൃഷണൻ, കെ എ മുഹമ്മദലി, ഹമീദ് മാങ്ങാട്, എം എച് മുഹമ്മദ് കുഞ്ഞി, ബി കൃഷണൻ മാങ്ങാട്, സത്താർ മുക്കുന്നോത്ത്, ടി കെ ഹസീബ്, ശംഭു ബേക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൈനബ അബൂബകർ, ചന്ദ്രൻ നാലാം വാതുക്കൽ, യാസ്മിൻ റശീദ്, ഹാരിസ് അങ്കക്കളരി, സുനിൽ മൂലയിൽ, ബശീർ പാക്യാര, ശകുന്തള എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, UDF, Uduma, Protest, Railway, Panchayath, Committee, CPM, K Rail: UDF says will defend if land is acquired by force.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment