ഓടോറിക്ഷാ ഡ്രൈവറായ വയോധികനെ പൊലീസ് മര്‍ദിച്ചതായി പരാതി
കൊല്ലം: (www.kvartha.com 13.01.2022) അഞ്ചലില്‍ ഓടോറിക്ഷാ ഡ്രൈവറായ വയോധികനെ പൊലീസ് മര്‍ദിച്ചതായി പരാതി. ആയുര്‍ സ്വദേശിയായ തങ്കപ്പനാ(65)ണ് മര്‍ദനം ആരോപിച്ച് അഞ്ചല്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ജ്യോതിഷിനെതിരെ പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ജനുവരി ഒമ്പതിന് വൈകുന്നേരമാണ് മര്‍ദമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
പരാതിക്കാരനായ ഓടോറിക്ഷ ഡ്രൈവര്‍ രണ്ട് യുവാക്കളുമായി അഞ്ചലില്‍ നിന്ന് ഓട്ടം പോയിരുന്നു. ഓടോറിക്ഷാക്കൂലി ചൊല്ലിയുള്ള തര്‍ക്കമാണ് പ്രശ്‌നത്തിന് തുടക്കം. പൊലീസില്‍ തങ്കപ്പനാണ് വിവരം അറിയിച്ചതെങ്കിലും അഞ്ചല്‍ സ്റ്റേഷനില്‍ നിന്ന് എത്തിയ എസ്‌ഐ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്ന് തങ്കപ്പന്‍ പരാതിയില്‍ പറയുന്നു.
Powered by Info News For You

തന്റെ കൈയിലുള്ള ഫോണ്‍ പിടിച്ചു വാങ്ങിയ ഫോണ്‍ വാങ്ങാന്‍ പിറ്റേദിവസം സ്റ്റേഷനില്‍ പോയപ്പോഴും മര്‍ദനം തുടര്‍ന്നതായി തങ്കപ്പന്‍ ആരോപിക്കുന്നു. അതേസമയം മര്‍ദനം ഉണ്ടായിട്ടില്ലെന്നും ഇയാള്‍ക്കെതിരെ നാട്ടുകാര്‍ ഉള്‍പെടെ പരാതി നല്‍കിയത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ എത്തിയതെന്നുമാണ് എസ്‌ഐ ജോതിഷിന്റെ വിശദീകരണം. പിറ്റേദിവസം ഇയാള്‍ സ്റ്റേഷനില്‍ വന്നില്ലെന്നും എസ്‌ഐ പറയുന്നു.
Keywords: Kollam, News, Kerala, Complaint, Police, Attack, Crime, Auto Driver, Complaint that elderly man attacked by police.
Keywords: Kollam, News, Kerala, Complaint, Police, Attack, Crime, Auto Driver, Complaint that elderly man attacked by police.
Powered by Info News For You
Comments
Post a Comment