ദുബൈയില്‍ മലയാളി യുവതി കുളിമുറിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍

ദുബൈ: (https://ift.tt/3nXwNHV) ദുബൈയില്‍ മലയാളി യുവതിയെ കുളിമുറിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം വാണിമേല്‍ ചേന്നാട്ട് സുബൈര്‍-ഖമര്‍ലൈല ദമ്പതികളുടെ മകള്‍ ലഫ്സിന സുബൈര്‍(28) ആണ് മരിച്ചത്. ഐന്‍ ഖാലിദിലെ വീട്ടില്‍ കുളിമുറിയില്‍നിന്ന് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച രാത്രിയാണ് സംഭവം. ഏറെ സമയമായിട്ടും കുളിമുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ മരിച്ച നിലയിലായിരുന്നു. കുളിമുറിയിലെ വാടെര്‍ ഹീറ്ററില്‍നിന്ന് ഷോകേറ്റതാണെന്നാണ് ലഭ്യമായ വിവരം. മൃതദേഹം ഹമദ് ആശുപത്രി മോര്‍ചറിയില്‍. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

Dubai, News, Gulf, World, Top-Headlines, Death, Malayali woman found dead in Dubai.

ഭര്‍ത്താവ് മീത്തലെപീടികയില്‍ സഹീര്‍ ദോഹയില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കള്‍: അദാന്‍ മുഹമ്മദ് സഹീര്‍, ഐദ ഖദീജ, ഐദിന്‍ ഉസ്മാന്‍.

Keywords: Dubai, News, Gulf, World, Top-Headlines, Death, Malayali woman found dead in Dubai.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?