രണ്ടിടങ്ങളിലായി സംയുക്ത പൊലീസ് പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com 14.01.2022) രണ്ടിടങ്ങളിലായി സംയുക്ത പൊലീസ് പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിലായി. കെ എൽ 14 എ എ 2719 നമ്പർ കാറിൽ കടത്തുകയായിരുന്ന നാല് കിലോയിലധികം കഞ്ചാവുമായി മഞ്ചേശ്വരം കുഞ്ചത്തൂരിൽ നിന്ന് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ യാസിൻ ഇമ്രാജ് എന്ന കേഡി ഇമ്രാൻ (33) അറസ്റ്റിലായി.

  
Kasaragod, Kerala, News, Top-Headlines, Investigation, Police, Kanjavu, Ganja, Ganja seized, Car, Arrest, Chandera, Three arrested for smuggling cannabis in car.



എം എച് 04 ബി എൻ 2469 നമ്പർ കാറിൽ കടത്തുകയായിരുന്ന 12 കിലോഗ്രാമിൽ അധികം വരുന്ന കഞ്ചാവുമായി മുളിയാറിൽ വെച്ച് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്‌മദ്‌ കബീർ എന്ന ലാലകബീർ, ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുർ റഹ്‌മാൻ സഫ്‌വാൻ (23) എന്നിവരും പിടിയിലായി.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന യുടെ നിർദേശ പ്രകാരം കാസർകോട് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും നർകോടിക് സെൽ ഡി വൈ എസ് പി, എം എ മാത്യുവിന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് സ്‌ക്വാഡുമാണ് സംയുക്ത പരിശോധന നടത്തിയത്.


പൊലീസ് സംഘത്തിൽ എസ് ഐമാരായ ബാലകൃഷ്ണൻ സി കെ, നാരായണൻ നായർ, മഞ്ചേശ്വരം എസ് ഐ അൻസാർ, എ എസ് ഐ ലക്ഷ്മി നാരായണൻ, എസ് സി പി ഒ ശിവകുമാർ, സി പി ഒമാരായ രാജേഷ് മണിയാട്ട്, ഓസ്റ്റിൻ തമ്പി, ഗോകുല എസ്, വിജയൻ, സുഭാഷ് ചന്ദ്രൻ, നിതിൻ സാരങ് എന്നിവർ ഉണ്ടായിരുന്നു.


Keywords: Kasaragod, Kerala, News, Top-Headlines, Investigation, Police, Kanjavu, Ganja, Ganja seized, Car, Arrest, Chandera, Three arrested for smuggling cannabis in car.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?