കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നീളം കുറയ്ക്കാന്‍ സമ്മതിക്കില്ലെന്ന് എംഡിഎഫ്
കോഴിക്കോട്: (www.kvartha.com 04.01.2022) കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറക്കുകയും വലിയ വിമാനങ്ങളുടെ സെർവീസ് ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍കാരിന്റെ തെറ്റായ നടപടിക്കെതിരെ അതിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എംഡിഎഫ് ഓറിയന്റേഷന്‍ ദിശ-2 പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ജനുവരി ആറിന് കൊണ്ടോട്ടി വൈദ്യര്‍ സ്മാരകത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 20 ചാപ്റ്ററുകളുടെ ഭാരവാഹികള്‍ , സെന്‍ട്രല്‍ കമിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത സരോവരം ഹാളില്‍ നടന്ന ക്യാമ്പ് എംഡിഎഫ് ചെയര്‍മാന്‍ യു എ നസീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എസ് എ അബൂബകർ അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപോർട് ജന.സെക്രടറി അബ്ദുർ റഹ്‌മാൻ എടകുനി അവതരിപ്പിച്ചു. അഡ്വ. സുജാത വര്‍മ്മ, സന്തോഷ് കുമാര്‍, പി കെ കബീര്‍ സലാല, പൃഥ്വിരാജ് നാറാത് എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി.
സെന്‍ട്രല്‍ കമിറ്റി ഭാരവാഹികളായ ഗുലാം ഹുസൈന്‍ കൊളക്കാടന്‍, സഹദ് പുറക്കാട്, അശ്‌റഫ് കളത്തിങ്കല്‍പാറ, സജ്‌ന വേങ്ങേരി പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment