വൈദ്യശാസ്ത്രത്തിൽ അപൂർവങ്ങളിൽ അപൂർവം; പാമ്പ് കടിയേറ്റ് ഇരുവൃക്കകളും പൂർണമായും തകരാറിലായ യുവതി ജീവിതത്തിലേക്ക് തിരിച്ചുവന്നു; അഭിമാന നേട്ടം

പൂനെ: (www.kvartha.com 17.01.2022)  പാമ്പുകടിയേറ്റ് ഇരുവൃക്കകളും തകരാറിലായ യുവതി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പൂനെ നോബിൾ ആശുപത്രിയിലാണ് അപൂർവ സംഭവം നടന്നത്. 30 കാരിയായ സ്ത്രീ ആറാഴ്ചത്തെ ഡയാലിസിസിന് ശേഷം പൂർണമായും സുഖം പ്രാപിച്ചതായി പൂനെ നോബിൾ ആശുപത്രി അധികൃതർ അറിയിച്ചു.

India, News, Top-Headlines, Treatment, Hospital, Mumbai, Pune, Snake, Snake bite patient recovers after complete shutdown of kidneys.


ഡിസംബർ രണ്ടിനാണ് പാമ്പ് കടിയേറ്റ് യുവതിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മൂത്രത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞനിലയിലും നീർവീക്കം സംഭവിച്ച നിലയിലും ആയിരുന്നു ആ സമയത്ത് യുവതി ഉണ്ടായിരുന്നത്.

'യുവതി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് അവരുടെ ശരീരം വീർത്തിരുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലായി. ഉടൻ തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ ചുവന്ന രക്താണുക്കളും പ്ലേറ്റ്‌ലെറ്റുകളും നശിച്ചതായി വ്യക്തമായി. പരിശോധനകൾക്ക് ശേഷം, പാമ്പുകടി മൂലമുണ്ടാകുന്ന ഹീമോലിറ്റിക് യുറമിക് സിൻഡ്രോം (HUS) എന്ന അപൂർവ പ്രതിഭാസം അവരിൽ സംഭവിച്ചതായി മനസിലായി. പിന്നീട് കിഡ്‌നി ബയോപ്‌സിയിലൂടെയും ഇത് സ്ഥിരീകരിച്ചു' - നോബിൾ ആശുപത്രിയിലെ നെഫ്രോളജിസ്റ്റും ട്രാൻസ്പ്ലാൻറ് ഫിസിഷ്യനുമായ ഡോ. അവിനാഷ് ഇഗ്നേഷ്യസ് പറഞ്ഞു.

'യുവതിക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായിരുന്നു. HUS രോഗനിർണയത്തിനു ശേഷം പ്ലാസ്മാഫെറെസിസ് ഉടനടി ആരംഭിച്ചു. ചികിത്സയിലെ എന്തെങ്കിലും കാലതാമസം വൃക്കയ്ക്ക് ശാശ്വതമായ കേടുപാടുകൾ വരുത്തുകയും ഈ അവസ്ഥ ജീവന് ഭീഷണിയാകുകയും ചെയ്യുമായിരുന്നത് കൊണ്ടാണ് പ്ലാസ്മാഫെറെസിസ് പെട്ടന്ന് ആരംഭിച്ചത്. പ്ലാസ്മാഫെറെസിലൂടെ അശുദ്ധമായ പ്ലാസ്മ ഒരു പ്രത്യേക പ്ലാസ്മ-ഫിൽറ്റർ ഉപയോഗിച്ച് നീക്കം ചെയ്യുകയും ആരോഗ്യകരമായ പ്ലാസ്മ മാറ്റിസ്ഥാപിക്കുകയും ചെയ്തു.

ആറാഴ്ച യുവതി ഡയാലിസിസിൽ തുടർന്നു. ഈ ആറാഴ്‌ചയ്‌ക്കുള്ളിൽ യുവതിയുടെ മൂത്രത്തിന്റെ അളവ്‌ മെച്ചപ്പെടുകയും ഡയാലിസിസ്‌ നിർത്തുകയും ചെയ്‌തു. ഇപ്പോൾ സുഖമായിരിക്കുന്നു. വൃക്കകളുടെ പ്രവർത്തനം വീണ്ടെടുത്തതിനാൽ ഇപ്പോൾ ഡയാലിസിസ് ആവശ്യമില്ല. വളരെ അപൂർവമായ കേസാണിത്. ഇൻഡ്യൻ ജേണൽ ഓഫ് നെഫ്രോളജിയിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ അനുസരിച്ച്, ലോകമെമ്പാടും 30-ൽ താഴെ മാത്രമേ ഇത്തരം കേസുകൾ റിപോർട് ചെയ്യപ്പെട്ടിട്ടുള്ളൂ' - അദ്ദേഹം കൂട്ടിച്ചേർത്തു.

'വൃക്ക തകരാറിലാകാനുള്ള കാരണം ത്രോംബോടിക് മൈക്രോ ആൻജിയോപതി (ടിഎംഎ) ആണ്. അതായത് വൃക്കകളിലേക്ക് രക്തം നൽകുന്ന സൂക്ഷ്മ രക്തക്കുഴലുകളുടെ വീക്കം. പാമ്പുകടിയേറ്റും വൃക്ക തകരാറിലായ ഒരു രോഗിയെ ചികിത്സിക്കുമ്പോൾ ഒരു ഡോക്ടർ സംശയത്തിന്റെ ഉയർന്ന തലമാണ് ചിന്തിക്കേണ്ടത്. രോഗനിർണയത്തിൽ എത്തിച്ചേരുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്, പക്ഷേ ഭാഗ്യവശാൽ ഞങ്ങൾക്ക് HUS ന്റെ സാന്നിധ്യം കൃത്യമായി ചൂണ്ടിക്കാണിച്ച് സ്ഥിരീകരിക്കാൻ കഴിഞ്ഞു' - ഡോ. അവിനാഷ് ഇഗ്നേഷ്യസ് പറഞ്ഞു.

Keywords: India, News, Top-Headlines, Treatment, Hospital, Mumbai, Pune, Snake, Snake bite patient recovers after complete shutdown of kidneys.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?