നിര്‍ത്തിയിട്ട ബസില്‍ നിന്നും ചായ കുടിക്കാന്‍ പുറത്തിറങ്ങിയ കന്‍ഡക്ടര്‍ വാഹനമിടിച്ച് മരിച്ചു


ഇരിട്ടി: (www.kvartha.com 07.01.2022) നിര്‍ത്തിയിട്ട ബസില്‍ നിന്നും ചായ കുടിക്കാന്‍ പുറത്തിറങ്ങിയ കന്‍ഡക്ടര്‍ വാഹനമിടിച്ച് മരിച്ചു. ബെംഗ്‌ളൂറില്‍ നിന്നും തലശ്ശേരി വഴി കണ്ണൂരിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ ടി സി ബസിലെ കന്‍ഡക്ടര്‍ കര്‍ണാടക സ്വദേശി പി പ്രകാശാണ് മരിച്ചത്. 

പുലര്‍ചെ നാലുമണിയോടെ ഉളിയില്‍ ടൗണിനും കുന്നിന്‍കീഴിനുമിടയില്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മാഹി സ്വദേശി മുഹമ്മദിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗ്‌ളൂറില്‍നിന്നും വരുന്ന ബസ് ഉളിയില്‍ ടൗണിന് സമീപത്തുള്ള ഹോടെല്‍ പരിസരത്ത് ചായ കുടിക്കാന്‍ നിര്‍ത്തിയതായിരുന്നു. ബസില്‍ നിന്നും ആദ്യം പുറത്തിറങ്ങിയ കന്‍ഡക്ടറെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

ഇരിട്ടി ഭാഗത്തു നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിര്‍ത്തയിട്ട ബസിലും സമീപത്തുള്ള വൈദ്യുതി തൂണിലുമായാണ് ഇടിച്ചുകയറിയത്. ഈ സമയം ബസിന്റെ പുറക് വശത്തെ ടയറിന് സമീപം നില്‍ക്കുകയായിരുന്ന കന്‍ഡക്ടര്‍ കാറിനും ബസിനും ഇടയില്‍പെട്ടാണ് മരിച്ചതെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു. 

News, Kerala, State, Kannur, Accident, Accidental Death, Police, Bus, Car, Bus Conductor Died in Accident at Iritty


ഉടന്‍തന്നെ പരിക്കേറ്റവരെ നാട്ടുകാരും ബസില്‍ ഉള്ളവരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രകാശിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് സംശയമുണ്ട്. എന്നാല്‍, ഇത് സ്ഥിരീകരിച്ചിട്ടില്ല. 

വിവരമറിഞ്ഞ് മട്ടന്നൂരില്‍ നിന്നുള്ള പൊലീസും സ്ഥലത്തെത്തി. യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റിവിട്ടു. ബെംഗളൂറു ഡിപോയിലേതാണ് ബസ്.

Keywords: News, Kerala, State, Kannur, Accident, Accidental Death, Police, Bus, Car, Bus Conductor Died in Accident at Iritty

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?