മദ്യലഹരിയില്‍ മാതാവിനെ ക്രൂരമായി മര്‍ദിച്ചെന്ന കേസ്; അറസ്റ്റിലായ സൈനികന്‍ റിമാന്‍ഡില്‍
ആലപ്പുഴ: (www.kvartha.com 14.01.2022) മദ്യലഹരിയില്‍ 70കാരിയായ മാതാവിനെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ അറസ്റ്റിലായ സൈനികന്‍ റിമാന്‍ഡില്‍. ബെംഗ്‌ളൂറില്‍ ട്രേഡ്സ്മാനായി ജോലിചെയ്യുന്ന സുബോധിനെ(37)യാണ് ഹരിപ്പാട് ജുഡീഷ്യന്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തതെന്നും കേസിന്റെ എഫ്‌ഐആര്‍ റിപോര്‍ട് ഉള്‍പെടെയുള്ള രേഖകള്‍ സൈന്യത്തിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.
70കാരിയായ ശാരദയെയാണ് മകന്‍ സുബോധ് അതിക്രൂരമായി മര്‍ദിച്ചതെന്നും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച്ച കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു.
Powered by Info News For You

അവധിക്ക് നാട്ടിലെത്തിയതായിരുന്നു സുബോധ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അയാള്‍ അമ്മയുടെ വളയും മാലയും ഊരിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതാണ് മര്‍ദനത്തിന് കാരണം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ സഹോദരനാണ് പകര്‍ത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Alappuzha, News, Kerala, Case, Police, Crime, Attack, Remanded, Arrest, Arrested, Attack against elderly woman; Man arrested.
Keywords: Alappuzha, News, Kerala, Case, Police, Crime, Attack, Remanded, Arrest, Arrested, Attack against elderly woman; Man arrested.
Powered by Info News For You
Comments
Post a Comment