സംസ്ഥാന പൊലീസ് സേനയില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി സംസ്ഥാന സര്‍കാര്‍; ചരിത്രത്തിലാദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിനെ സേനയുടെ ഭാഗമാക്കാനുള്ള ശുപാര്‍ശ എ ഡി ജി പിക്ക് കൈമാറി

തിരുവനന്തപുരം: (www.kvartha.com 08.01.2022) സംസ്ഥാന പൊലീസ് സേനയില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി സംസ്ഥാന സര്‍കാര്‍. ചരിത്രത്തിലാദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിനെ സേനയുടെ ഭാഗമാക്കാനുള്ള ശുപാര്‍ശ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്ക് സംസ്ഥാന സര്‍കാര്‍ കൈമാറി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട് എ ഡി ജി പിമാരുടെ യോഗത്തില്‍ സ്വീകരിക്കും. പൊലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക.

State government Planing to include transgenders in state police, Thiruvananthapuram, News, Police, Report, Kerala

ട്രാന്‍സ്ജെന്‍ഡേഴ്സിനെ സേനയില്‍ കൊണ്ടുവന്നാല്‍ എങ്ങനെയാണ് ഉള്‍പെടുത്താന്‍ കഴിയുക. എങ്ങനെയാണ് റിക്രൂട് ചെയ്യുക പരിശീലനമുള്‍പെടെയുള്ള കാര്യങ്ങള്‍ എപ്രകാരമായിരിക്കണം എന്നീ കാര്യങ്ങളിലാണ് സര്‍കാര്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. അതോടൊപ്പം തന്നെ ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാന്‍ കഴിയും എന്നും പരിശോധിക്കും.

സര്‍കാര്‍ ശുപാര്‍ശ പൊലീസ് ആസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ഇതില്‍ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ചുമതലയുള്ള എ പി ബറ്റാലിയനോടും അഭിപ്രായം ആരായും.

ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ അഭിപ്രായം അറിയിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി പരിശീലന ചുമതലയുള്ള എ പി ബറ്റാലിയന്‍ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് എ ഡി ജി പിമാരുടേയും അഭിപ്രായം ആരാഞ്ഞ ശേഷം അതോടൊപ്പം സര്‍കാര്‍ ശുപാര്‍ശയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഇതിനുശേഷം എ ഡി ജി പി ഇന്റലിജന്‍സ് ആയിരിക്കും മൊത്തം അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് പൊലീസ് സേനയുടെ അഭിപ്രായം എന്ന നിലയില്‍ അറിയിക്കുക. ഈ അഭിപ്രായങ്ങള്‍ വിശദമായി സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പിക്കും. തുടര്‍ന്ന് പൊലീസ് സേനയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനെ നിയമിക്കണമോ, ഏത് നിലയില്‍ നിയമിക്കണം എന്നീ കാര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവിയായിരിക്കും സേനയുടെ അഭിപ്രായം എന്ന നിലയില്‍ നിലപാട് വ്യക്തമാക്കുക.

Keywords: State government Planing to include transgenders in state police, Thiruvananthapuram, News, Police, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?