ഹോടെല്‍ തൊഴിലാളിയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍

മലപ്പുറം: (www.kvartha.com 13.01.2022) എടവണ്ണയില്‍ ഹോടെല്‍ തൊഴിലാളിയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒതായി കിഴക്കേ ചാത്തല്ലൂര്‍ പള്ളിപ്പടിയില്‍ പരശുരാമന്‍കുന്നത്ത് സാജിദ് (അളിയന്‍-45) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം.

Malappuram, News, Kerala, Found Dead, Death, Case, Complaint, Man found dead in Malappuram.

വീടിനു പിറകിലാണ് ഇയാളെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ തീ അണച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് ഇയാളുടെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

വീട്ടിലെത്തിയതിന് ശേഷമാണ് സാജിദിന് പൊള്ളലേറ്റത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭാര്യയും മക്കളും എടവണ്ണ പൊലീസില്‍ പരാതി നല്‍കി. ഭാര്യ: റസീന. മക്കള്‍: അമല്‍ ഹുദ, രിസ് വാന്‍, സവാഫ്.

Keywords: Malappuram, News, Kerala, Found Dead, Death, Case, Complaint, Man found dead in Malappuram. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?