പാലക്കാട് ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി


പാലക്കാട്: (www.kvartha.com 10.01.2022) ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓത്തൂര്‍ക്കാട് പ്രതീക്ഷ നഗറിലെ ചന്ദ്രന്‍, ഭാര്യ ദേവി എന്നിവരാണ് മരിച്ചത്. ഭാര്യയുടെ കഴുത്തില്‍ രക്തക്കറയുണ്ടെന്ന് മൃതദേഹ പരിശോധനയില്‍ പൊലീസ് കണ്ടെത്തി. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ലെന്നും സംഭവസ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു. 

News, Kerala, State, Palakkad, Death, Family, Dead Body, Husband, Police, Husband and Wife Found Dead inside the house in Palakkad


വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു. 

Keywords: News, Kerala, State, Palakkad, Death, Family, Dead Body, Husband, Police, Husband and Wife Found Dead inside the house in Palakkad 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?