ഡ്രൈനേജ് നിർമാണത്തിൽ ക്രമക്കേട് നടന്നതായുള്ള പരാതിയിൽ പഞ്ചായത് ഓഫീസിൽ വിജിലൻസ് പരിശോധന; വർക് ഫയലുകൾ കസ്റ്റഡിയിലെടുത്തു

മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 15.01.2022) ഡ്രൈനേജ് നിർമാണത്തിൽ ക്രമക്കേട് നടന്നതായുള്ള പരാതിയിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത് ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. വർക് ഫയലുകൾ സംഘം കസ്റ്റഡിയിലെടുത്തു. കാസര്‍കോട് വിജിലന്‍സ് സി ഐ വി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
                
Kerala, Kasaragod, News, Top-Headlines, Mogral puthur, Vigilance, Panchayath Office, Complaint, Drainage, Construction, Project, ASI Radhakrishnan, CPO Manoj kumar, Vigilance inspection at Panchayat office on complaint of irregularities in drainage construction.

2020 ൽ പഞ്ചായതിലെ ഏഴാം വാർഡിലെ ബ്ലാർകോഡ് നിർമിച്ച ഡ്രൈനേജ് നിർമാണവുമായി ബന്ധപ്പെട്ട് നാട്ടുകാർ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. 120 മീറ്റർ നീളത്തിൽ 5.44 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു ഇത്.

തൊഴിലുറപ്പുകാരെ വെച്ച് നിർമാണം നടത്തിയെന്ന് പറയുന്ന പദ്ധതിയിൽ തൊഴിലുറപ്പുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നോ, എത്ര തൊഴിലുകൾ ലഭിച്ചു, പദ്ധതിയുടെ നിലവാരം തുടങ്ങിയവ പരിശോധിക്കുമെന്ന് വിജിലൻസ് കാസർകോട് വാർത്തയോട് പറഞ്ഞു. എ എസ് ഐ രാധാകൃഷ്ണൻ, സി പി ഒ മനോജ് കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.


Keywords: Kerala, Kasaragod, News, Top-Headlines, Mogral puthur, Vigilance, Panchayath Office, Complaint, Drainage, Construction, Project, ASI Radhakrishnan, CPO Manoj kumar, Vigilance inspection at Panchayat office on complaint of irregularities in drainage construction.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?