'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വില്‍ക്കുന്ന സംഘം പിടിയില്‍'; മൂന്ന് സ്ത്രീകളടക്കം ആറ് പേര്‍ അറസ്റ്റില്‍

ന്യൂഡെല്‍ഹി: (www.kvartha.com 10.01.2022) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വില്‍ക്കുന്ന സംഘം പിടിയിലായതായി ഗൗതം ബുദ്ധ നഗര്‍ പൊലീസ് അറിയിച്ചു. ഹരിയാനയില്‍ നിന്നുള്ള ആറംഗസംഘത്തെ ഡല്‍ഹി നോയിഡയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

India, News, Top-Headlines, Arrest, Arrested, Police, Police Station, Gang, Kidnap, Woman, Child, Marriage, 'Kidnapping and selling gang of minor girls'; Six people arrested.


തട്ടിക്കൊണ്ട് പോകുന്ന പെണ്‍കുട്ടികളെ പ്രായമുള്ള പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഘത്തില്‍ മൂന്ന് സ്ത്രീകളുമുണ്ട്. സംഘം പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോവുകയും പിന്നീട് പ്രായമുള്ള പുരുഷന്മാര്‍ക്ക് വില്‍ക്കുകയുമാണെന്ന് ഡെപ്യൂടി പൊലീസ് കമീഷനര്‍ (സ്ത്രീ-ശിശു സുരക്ഷ) വൃന്ദ ശുക്ല പറഞ്ഞു.

12 വയസുകാരിയെ കാണാതായ കേസ് റബുപുര പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഘത്തെ പിടികൂടിയതെന്ന് ഡെപ്യൂടി പൊലീസ് കമീഷനര്‍ അറിയിച്ചു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന 12കാരിയെ കഴിഞ്ഞ മാസം 26 നാണ് കാണാതായതെന്ന് പെണ്‍കുട്ടിയുടെ അമ്മ ലോകല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അന്വേഷണത്തില്‍ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു സംഘത്തെ കണ്ടെത്തിയതായും വൃന്ദ ശുക്ല പറഞ്ഞു.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയത് ഒരു സ്ത്രീയാണെന്നും ഹരിയാനയിലെ 52 കാരന് 70,000 രൂപയ്ക്ക് വിറ്റതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വിവാഹം കഴിച്ച ജസ്വീറും അറസ്റ്റിലായിട്ടുണ്ട്. ഹരിയാനയിലെ റോഹ്തക്ക് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ സമീപ പ്രദേശങ്ങളില്‍ നിന്നും കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയതെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

സംഘവുമായി ബന്ധമുള്ള അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ശുക്ല പറഞ്ഞു.

Keywords: India, News, Top-Headlines, Arrest, Arrested, Police, Police Station, Gang, Kidnap, Woman, Child, Marriage, 'Kidnapping and selling gang of minor girls'; Six people arrested.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?