കസഖ്‌സ്താനിലെ ഇന്ധനവില വര്‍ധനയെച്ചൊല്ലിയുള്ള തര്‍ക്കം; അക്രമാസക്ത പ്രക്ഷോഭത്തെ തുണച്ചെന്നാരോപിച്ച് മുന്‍ പ്രധാനമന്ത്രിയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തു
അല്‍മാടി: (www.kvartha.com 09.01.2022) കസഖ്‌സ്താന്‍ മുന്‍ പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ സമിതി മുന്‍ അധ്യക്ഷനുമായ കരിം മാസിമോവ് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റില്‍. രാജ്യത്ത് ഇന്ധനവില വര്‍ധനയെച്ചൊല്ലി ആരംഭിച്ച അക്രമാസക്ത പ്രക്ഷോഭത്തെ തുണച്ചെന്നാരോപിച്ചാണ് നടപടി.
കഴിഞ്ഞയാഴ്ചയാണ് മാസിമോവിനെ സമിതി അധ്യക്ഷസ്ഥാനത്തുനിന്ന് പ്രസിഡന്റ് കാസിം ജോമര്‍ട് ടൊകയേവ് നീക്കിയത്. നൂര്‍ സുല്‍ത്വാന്‍ നസര്‍ബയേവ് പ്രസിഡന്റായിരുന്നപ്പോള്‍ രണ്ട് തവണ പ്രധാനമന്ത്രിയായിരുന്നു മാസിമോവ്.
ജനരോഷത്തെ തുടര്‍ന്ന് സര്‍കാര്‍ രാജിവയ്ക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടും കസഖ്‌സ്താനില്‍ പ്രക്ഷോഭം തുടരുകയാണ്. പൊലീസ് വെടിവയ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. അക്രമങ്ങളില്‍ 18 സുരക്ഷാ സൈനികരും കൊല്ലപ്പെട്ടു. 4400 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
റഷ്യയുടെ നേതൃത്വത്തിലുള്ള ആറ് മുന്‍ സോവിയറ്റ് റിപബ്ലികുകളുടെ സൈനിക സഖ്യമായ കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്‍ 2500 സൈനികരെ സമാധാനപാലനത്തിനായി കസഖ്‌സ്താനിലേക്ക് അയച്ചിരുന്നു. പ്രസിഡന്റിന്റെ ഓഫിസിനുള്‍പെടെ ഇവരാണ് സുരക്ഷയൊരുക്കുന്നത്. കസഖ്‌സ്താനിലെ റഷ്യന്‍ ഇടപെടലില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം, അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ പ്രസിഡന്റ് ഉത്തരവിട്ടിരുന്നതിനാല്‍ ശനിയാഴ്ച അല്‍മാടി നഗരത്തില്‍ സ്ഥിതി പൊതുവേ ശാന്തമായിരുന്നു. അക്താവുവില്‍ പ്രതിഷേധക്കാരെ പൊലീസ് വിരട്ടിയോടിച്ചുവെന്നും കിസിലോര്‍ദയില്‍ എവിടെയൊക്കെയോ വെടിശബ്ദങ്ങള്‍ മുഴങ്ങിയതായും വിവരമുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം കനത്ത പൊലീസ്, പട്ടാള സാന്നിധ്യമുണ്ട്.
Powered by Info News For You
Comments
Post a Comment