മെസിയെ തോല്‍പിച്ച് ഫിഫയുടെ മികച്ച പുരുഷ താരമായി റോബര്‍ട് ലെവന്റോവസ്‌കി
സൂറിച്: (www.kvartha.com 18.01.2022) കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ദ് ബെസ്റ്റ് പുരസ്‌കാരം പോളന്‍ഡ് സ്‌ട്രൈകര്‍ റോബര്‍ട് ലെവന്റോവസ്‌കി സ്വന്തമാക്കി. ജെര്‍മന്‍ ക്ലബ് ബയണ്‍ മ്യൂനികിനും പോളന്‍ഡ് ദേശീയ ടീമിനും വേണ്ടി നടത്തിയ അവിസ്മരണീയ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് 33 കാരനായ ലെവന്‍ഡോവ്‌സ്‌കി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫിഫ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
ഫിഫ ആസ്ഥാനമായ സൂറിചില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ബാലന്‍ഡിയോര്‍, ഗ്ലോബ് സോകര്‍ അവാര്‍ഡ് എന്നിവയില്‍ യഥാക്രമം മെസിക്കും എംബാപയ്ക്കും പിന്നിലായ ലെവന്റോവസ്‌കിക്ക് അവസാനം ഫിഫ പുരസ്‌കാരത്തില്‍ തിളങ്ങേണ്ടിവന്നു.
ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനായി ലിയോണല്‍ മെസി, റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി, മുഹ് മദ് സലാ എന്നിവരാണ് പോയ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമാകാന്‍ മത്സരിച്ചത്. 2020 ഒക്ടോബര്‍ എട്ട് മുതല്‍ 2021 ഓഗസ്റ്റ് ഏഴ് വരെയുള്ള മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ദി ബെസ്റ്റ് പുരസ്‌കാരം രാജ്യാന്തര ഫുട്‌ബോള്‍ സംഘടന നല്‍കുന്നത്.
ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്മാരും ആരാധകരും സ്‌പോര്‍ട്‌സ് ലേഖകരും പങ്കെടുക്കുന്ന വോടെടുപ്പിലൂടെയാണ് മികച്ച താരത്തെ തിരഞ്ഞെടുത്തത്. വോടെടുപ്പില്‍ എല്ലാ വോടിന്റെയും അടിസ്ഥാനത്തില്‍ 48 പോയന്റോടെയാണ് ലെവന്റോവസ്‌കി അവാര്‍ഡ് നേടിയത്. ഫാന്‍സ് വോടില്‍ മെസി മുന്നിലെത്തിയെങ്കിലും ദേശീയ കോചുമാര്‍, ക്യാപ്റ്റന്മാര്‍, മീഡിയാ വോടുകളില്‍ ലെവന്റോവസ്‌കി മുന്നിലെത്തി.
സ്പാനിഷ് താരവും ബാഴ്‌സിലോന താരവുമായ അലക്‌സിയെ പ്യൂടെലാസ് ആണ് മികച്ച വനിത താരത്തിലുള്ള ഫിഫ അവാര്‍ഡ് നേടിയത്. 2021ലെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡിനായി അര്‍ജന്റൈന്‍ താരം എറിക് ലമേല നേടി.
പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനെതിരെ നേടിയ ഗോളാണ് ലമേലയെ അവസാന മൂന്നിലെത്തിച്ചത്. മികച്ച ഗോള്‍കീപെര്‍ അവാര്‍ഡ് സെനഗള്‍ താരവും ചെല്‍സി ഗോള്‍കീപെറുമായ എഡ്വോര്‍ഡ് മെന്റി നേടി. ചില താരവും ഒളിംപിക് ലിയോണ്‍ ഗോള്‍കീപെറുമായ ക്രിസ്റ്റിന എന്റലര്‍കാണ് ഈ വിഭാഗത്തിലെ വനിത അവാര്‍ഡ്. ചെല്‍സി കോച് തോമസ് ടുഷേല്‍ ആണ് ഫിഫ മികച്ച കോച് അവാര്‍ഡ് നേടിയത്.
Keywords: News, World, International, Football, Football Player, Player, Sports, Award, FIFA The Best 2022 awards results: Lewandowski beats Messi, Ronaldo gets trophy, Puskas top goal named🚨🏆 #TheBest FIFA Men’s Player Award 2021 goes to #RobertLewandowski!
— FIFA World Cup (@FIFAWorldCup) January 17, 2022
🌎🇵🇱 Fans, players, coaches and journalists have spoken, naming @lewy_official as #TheBest! pic.twitter.com/21hfIDR3rI
Powered by Info News For You
Comments
Post a Comment