ന്യൂഡെല്‍ഹിയിലെ ചാന്ദ്‌നി ചൗകില്‍ വന്‍ തീപിടിത്തം; 60 കടകള്‍ കത്തിയമര്‍ന്നതായി റിപോര്‍ട്
ന്യൂഡെല്‍ഹി: (www.kvartha.com 06.01.2022) ഡെല്‍ഹിയിലെ ചാന്ദ്‌നി ചൗകില്‍ വന്‍ തീപിടിത്തം. പുലര്‍ചെയുണ്ടായ അപകടത്തില്‍ 60 കടകള്‍ കത്തിനശിച്ചതായി റിപോര്‍ട്. ആളപായം റിപോര്‍ട് ചെയ്തിട്ടില്ല.
ചെങ്കോട്ടയ്ക്ക് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ലജ്പത് റായ് മാര്‍കെറ്റില്‍ പുലര്‍ചെ 5 മണിയോടെയാണ് തീപിടിത്തമുണ്ടായത് പരിസരവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. നാട്ടുകാരും അഗ്നി ശമനാ സേനയുടെയും ഏറെ നേരത്തെ പരിശ്രമിച്ചതിന് ശേഷമാണ് തീയണയ്ക്കാനായത്.
തീ അണയ്ക്കാനായി 12 അഗ്നി ശമനാ സേനകളാണ് ഉടന്‍ സ്ഥലത്തെത്തിയത്. കത്തിയമര്‍ന്ന കടകളുടെ ചിത്രങ്ങള്‍ പിന്നീട് വാര്‍ത്താ മാധ്യമമായ എഎന്‍ഐ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
Keywords: News, National, India, New Delhi, Shop, Massive Fire, Fire, At Delhi's Chandni Chowk Market, 60 Shops Burnt In Dawn FireDelhi: Fire breaks out at Lajpat Rai Market in Chandni Chowk; 12 fire tenders rushed to the site for firefighting
— ANI (@ANI) January 6, 2022
Powered by Info News For You
Comments
Post a Comment