ഏഴിലോട് ദേശീയ പാതയില്‍ കാര്‍ ലോറിയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു, 6 പേര്‍ക്ക് പരിക്കേറ്റു
പരിയാരം: (www.kvartha.com 09.01.2022) ഏഴിലോട് ദേശീയ പാതയില്‍ കാര്‍ ലോറിയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു, ആറുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തൃക്കരിപ്പുര്‍ പൂച്ചോലില്‍ ഇബ്രാഹിമിന്റെ മകന്‍ അഹമ്മദാണ് (22) മരിച്ചത്.
വടകര സ്വദേശി മസ്‌കര്‍, പെരുമ്പ സ്വദേശി സുഹൈര്‍, മഞ്ചേശ്വരം സ്വദേശി മുബഷീര്‍, ചെറുപുഴ സ്വദേശി ആഡ്രിന്‍, അബ്ദുല്‍ ബാസിത്ത്, ഡ്രൈവര്‍ പെരുമ്പയിലെ റമീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പരിയാരം ഗവ.മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ റേഡിയോളജി വിദ്യാര്‍ഥികളായ ആറുപേരും പാലക്കയംതട്ടിലേക്ക് പോകുകയായിരുന്നു. മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം.
Keywords: Youth died in accident; 6 injured, Accidental Death, Injured, Hospital, Treatment, Student, Kerala.
Powered by Info News For You
Comments
Post a Comment