'പിടികൂടാനുള്ള ശ്രമത്തിനിടെ കൊലപാതകം അടക്കമുള്ള നിരവധി കേസുകളിലെ പ്രതി പൊലീസുകാരെ ആക്രമിച്ചു'; 4 പേർക്ക് പരിക്ക്; ഒടുവിൽ റിമാൻഡിൽ

ബദിയടുക്ക: (www.kasargodvartha.com 20.01.2022) പിടികൂടാനുള്ള ശ്രമത്തിനിടെ കൊലപാതകം അടക്കമുള്ള നിരവധി കേസുകളിലെ പ്രതി ബദിയടുക്ക പൊലീസിനെ ആക്രമിച്ചതായി പരാതി. നാല് പൊലീസുകാർക്ക് പരിക്കേറ്റു. ഒടുവിൽ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ രംഗപ്പ നായിക് (45) ആണ് പിടിയിലായത്. നിരഞ്ജൻ, വിജയൻ, ചന്ദ്രകാന്ത്, ദിലീപ് എന്നിവർക്കാണ് പരിക്കേറ്റത്.

   
Badiyadukka, Kasaragod, Kerala, News, Attack, Crime, Top-Headlines, Police, Remand, Accuse, Case, Court, Criminal-gang, Arrest, Accused in several cases assault police; 4 people injured.



മാതാവിനെ കൊന്നതടക്കം അഞ്ചോളം കേസുകളിൽ പ്രതിയാണ് ഇയാൾ. നിലവിൽ കോടതി വാറന്റും ഉണ്ടായിരുന്നു. ഇയാൾ മോഷണം നടത്തുന്നതിന്റെയും രാത്രിയിൽ വാക്കത്തിയുമായി നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ക്രിമിനൽ കേസുകളിൽ പെട്ടവരുടെ നിലവിലുള്ള പശ്ചാത്തലം പരിശോധിക്കുന്നതിനായുള്ള ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് രംഗപ്പ നായികിനെ പിടികൂടാൻ താമസ സ്ഥലത്ത് ചെന്നത്.

ഇതിനിടെ ഇയാൾ പൊലീസുകാരെ വടി കൊണ്ട് അടിക്കുകയും കടിച്ച് മുറിവേൽപ്പിക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിശ്രമത്തിനൊടുവിൽ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ബദിയടുക്ക എസ് ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Keywords: Badiyadukka, Kasaragod, Kerala, News, Attack, Crime, Top-Headlines, Police, Remand, Accuse, Case, Court, Criminal-gang, Arrest, Accused in several cases assault police; 4 people injured.



< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?