മലപ്പുറത്ത് കടന്നല്‍ കുത്തേറ്റ് 45 കാരന്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്


മലപ്പുറം: (www.kvartha.com 04.01.2022) കുറ്റിപ്പുറത്ത് കടന്നല്‍ കുത്തേറ്റ് 45 കാരന് ദാരുണാന്ത്യം. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്. കടന്നലാക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

News, Kerala, State, Malappuram, Death, Hospital, Injured, 45 Year old died wasp attack in Kuttippuram


കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകിട്ട് ഖബറിടത്തില്‍ പ്രാര്‍ഥനയ്ക്കിടെയാണ് ഇവര്‍ക്ക് കടന്നലിന്റെ കുത്തേറ്റത്. ശക്തമായ കാറ്റില്‍ കടന്നല്‍ കൂട്ടം ഇളകി വന്ന് പ്രാര്‍ഥിച്ച് നിന്നവരെ കുത്തുകയായിരുന്നെന്ന് മറ്റുള്ളവര്‍ പറഞ്ഞു. ഇവര്‍ പ്രാണരക്ഷാര്‍ഥം പള്ളിയിലേക്ക് ഓടിക്കയറിയതോടെ പള്ളിക്കകത്ത് പ്രാര്‍ഥിച്ച് നിന്നവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു.

Keywords: News, Kerala, State, Malappuram, Death, Hospital, Injured, 45 Year old died wasp attack in Kuttippuram 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?