മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; മൊത്തക്കച്ചവടക്കാരന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 3 കിലോ ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍
മലപ്പുറം: (www.kvartha.com 18.01.2022) ജില്ലയില്‍ വന്‍ മയക്കുമരുന്നു വേട്ട. മൊത്തക്കച്ചവടക്കാരന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചാപ്പനങ്ങാടി സ്വദേശി മജീദിന്റെ വീട്ടിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
സംഭവത്തെ കുറിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ചില്ലറ വില്പനക്കാര്‍ക്ക് ഹാഷിഷ് ഓയില്‍ ഉള്‍പെടെ ലഹരി വസ്തുക്കള്‍ എത്തിച്ചുനല്‍കുന്ന ആളാണ് മജീദ്. ആന്ധ്രയില്‍ നിന്നും ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ മയക്കുമരുന്ന് നാട്ടിലേക്ക് കൊണ്ടുവന്നത്.
ലഹരി കേസില്‍ ആന്ധ്രയിലും മജീദ് പൊലീസ് പിടിയിലായിട്ടുണ്ട്. ലഹരിക്കടത്ത് കേസുകളില്‍ ഇയാളുടെ വാഹനങ്ങളും അവിടെയുള്ള പൊലീസിന്റെ കസ്റ്റഡിയിലാണ്. കൂടാതെ ഇയാള്‍ നേരത്തെ കഞ്ചാവ് കേസിലും ജയിലില്‍ കിടന്നിട്ടുണ്ട്.
അതേസമയം ഇയാളില്‍നിന്ന് ലഹരി വസ്തുക്കള്‍ കൈപ്പറ്റി ചില്ലറ വില്‍പന നടത്തുന്നവരിലേക്ക് അന്വേഷണമെത്തുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Powered by Info News For You
Comments
Post a Comment