മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ റെയില്‍വേ സൈറ്റ് എന്‍ജിനീയര്‍ മരിച്ചു; 2 തൊഴിലാളികള്‍ക്ക് പരിക്ക്
പാലക്കാട്: (www.kasargodvartha.com 25.01.2022) മണ്ണിടിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന റെയില്‍വേ സൈറ്റ് എന്‍ജിനീയര്‍ മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് രാവിലെ മരിച്ചത്. റെയില്‍വേ ഓവുപാലം നിര്‍മിക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ജോലിയില്‍ ഏര്‍പെട്ടിരുന്ന രണ്ട് തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ഇവര്‍ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പാലക്കാട്-ഷൊര്‍ണൂര്‍ റെയില്‍വേപാതയില്‍ മാങ്കുറിശ്ശി വള്ളൂര്‍തൊടിക്ക് സമീപമായിരുന്നു മണ്ണിടിഞ്ഞ് വീണത്.
Keywords: News, Kerala, State, Palakkad, Railway, Death, Injured, Hospital, Top-Headlines, Railway site engineer dies in landslide in PalakkadPowered by Info News For You
Comments
Post a Comment