സുൽത്വാൻ ജ്വലെറിയിൽ നിന്നും 2.88 കോടിയുടെ വജ്രാഭരണങ്ങൾ കടത്തിയെന്ന കേസ്; തെളിവെടുപ്പിൽ 30 ലക്ഷം രൂപയുടെ ആഭരണങ്ങൾ കൂടി കണ്ടെടുത്തു
കാസർകോട്: (www.kasargodvartha.com 02.01.2022) സുൽത്വാൻ ജ്വലെറിയിൽ നിന്നും 2.88 കോടിയുടെ വജ്രാഭരണങ്ങൾ കടത്തിയെന്ന കേസിൽ അന്വേഷണ സംഘം കൂടുതൽ ആഭരണങ്ങൾ കൂടി കണ്ടെത്തി. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കൂടി കണ്ടെത്തിയതോടെ ഇതുവരെ രണ്ട് കോടി രൂപയുടെ ആഭരണങ്ങൾ വീണ്ടെടുത്തു.
കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സുൽത്വാൻ ജ്വലെറി അസിസ്റ്റന്റ് സെയിൽസ് മാനജർ ആയിരുന്ന മുഹമ്മദ് ഫാറൂഖുമായി മംഗ്ളൂറിൽ കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിലാണ് 30 ലക്ഷം രൂപയുടെ ആഭരണങ്ങൾ കൂടി കണ്ടെത്തിയത്.
കേസിൽ ആദ്യം അറസ്റ്റിലായ ഇയാളുടെ സഹോദരൻ ഇമ്രാൻ ശാഫിയുമായി നേരത്തെ അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിൽ മംഗ്ളൂറിലെ വിവിധ ധനകാര്യ സ്ഥാപങ്ങളിൽ നിന്നായി ഒന്നരക്കോടിയുടെ ആഭരണങ്ങൾ കണ്ടെടുത്തിരുന്നു.
മുഹമ്മദ് ഫാറൂഖുമായി മൂന്ന് തവണയാണ് മംഗ്ളൂറിൽ തെളിവെടുപ്പ് നടത്തിയത്. ഇതോടെ തെളിവെടുപ്പ് പൂർത്തിയാക്കി ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Keywords: Sulthan gold Case; More jewelry found, Kerala, Kasaragod, News, Top-Headlines, Theft, Robbery-case, Jewellery, Remand, Gold, Accused, Mangalore, Arrest, Court.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment