ബെന്‍ഗാളിന്റെ രഞ്ജി ട്രോഫിക്കുള്ള 21 അംഗ ടീമില്‍ കായിക മന്ത്രി മനോജ് തിവാരിയും; കേരളത്തിനെതിരെ മത്സരിക്കും


ന്യൂഡെല്‍ഹി: (www.kvartha.com 05.01.2022) ബെന്‍ഗാളിന്റെ രഞ്ജി ട്രോഫിക്കുള്ള 21 അംഗ ടീമില്‍ പശ്ചിമ ബെന്‍ഗാളിന്റെ കായിക മന്ത്രി മനോജ് തിവാരിയും. മുതിര്‍ന്ന ക്രികെറ്റ് താരം കൂടിയാണ് മനോജ് തിവാരി. ഫസ്റ്റ് ക്ലാസ് ക്രികെറ്റില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയ മനോജ് തിവാരി, 2020ല്‍ സൗരാഷ്ട്രയ്‌ക്കെതിരായ രഞ്ജി ട്രോഫി ഫൈനലില്‍ കളിച്ച ബെന്‍ഗാള്‍ ടീമില്‍ അംഗമായിരുന്നു. 

പിന്നീട് ബെന്‍ഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന തിവാരി, ശിഭ്പുര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപിയുടെ രഥിന്‍ ചക്രബര്‍തിയെ പരാജപ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ പരിക്കിനെത്തുടര്‍ന്ന് പുറത്തിരുന്ന തിവാരി, ഇത്തവണ വീണ്ടും അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. 

News, National, India, New Delhi, Sports, Cricket, Player, Minister, State sports minister Manoj Tiwary named in Bengal Ranji squad


തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ടിയിലൂടെയുള്ള രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് 36 കാരനായ മനോജ് തിവാരി വീണ്ടും രഞ്ജി ടീമില്‍ ഇടംപിടിക്കുന്നത്. ഗ്രൂപ് ബിയില്‍ വിദര്‍ഭ, രാജസ്ഥാന്‍, കേരള, ഹരിയാന, ത്രിപുര എന്നീ ടീമുകള്‍ക്കെതിരെ ബെന്‍ഗാളിന് മത്സരങ്ങളുണ്ട്. 

ജനുവരി 13ന് ത്രിപുരയ്‌ക്കെതിരെയും ജനുവരി 20ന് കേരളത്തിനെതിരെയും ബെന്‍ഗാളിന്റെ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രഞ്ജി ടൂര്‍ണമെന്റ് നീട്ടിവയ്ക്കാന്‍ ചൊവ്വാഴ്ച
രാത്രി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ബിസിസിഐ തീരുമാനിച്ചു. പുതുക്കിയ തീയതി നിശ്ചയിച്ചിട്ടില്ല.

Keywords: News, National, India, New Delhi, Sports, Cricket, Player, Minister, State sports minister Manoj Tiwary named in Bengal Ranji squad

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?