'ഞാന്‍ വരുന്നത് 2 ഇന്‍ഡ്യയില്‍ നിന്നാണ്, കേരളം ഉള്‍പെടുന്ന ഇന്‍ഡ്യയില്‍ മാത്രമാണ് എനിക്ക് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത്'; പ്രശംസിച്ച് ചലച്ചിത്ര താരം പ്രകാശ് രാജ്


കൊച്ചി: (www.kvartha.com 03.01.2022) കേരളത്തെ വാനോളം പ്രശംസിച്ച് തെന്നിന്‍ഡ്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ്. താന്‍ വരുന്നത് രണ്ട് ഇന്‍ഡ്യയില്‍ നിന്നാണെന്നും അതില്‍ കേരളം ഉള്‍പെടുന്ന ഇന്‍ഡ്യയിലാണ് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഡോ. എന്‍ എം മുഹമ്മദ് അലിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു നടന്‍. 

'ഞാന്‍ വരുന്നത് രണ്ട് ഇന്‍ഡ്യയില്‍ നിന്നാണ് ആദ്യത്തേത് സാന്താക്ലോസ് മൂര്‍ദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്‍ഡ്യ. രണ്ടാമത്തെ ഇന്‍ഡ്യ കേരളം ഉള്‍പെടുന്നത്. കേരളം ഉള്‍പെടുന്ന ഇന്‍ഡ്യയില്‍ മാത്രമാണ് എനിക്ക് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത്. ഈ രാക്ഷസന്മാരെ പടിക്ക് പുറത്ത് നിര്‍ത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് എന്റെ നന്ദി' പ്രകാശ് രാജ് പറഞ്ഞു.

News, Kerala, State, Kochi, Entertainment, Actor, Cine Actor, South Indian Film Actor Prakash Raj Praises Kerala


സ്‌ക്രീനില്‍ വിലനായിട്ടുണ്ടെങ്കിലും ജീവിതത്തില്‍ യഥാര്‍ഥ വിലന്മാരെ തുറന്നുകാട്ടുന്ന നായകനാണ് പ്രകാശ് രാജെന്നും അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ ഇന്‍ഡ്യന്‍ ഭരണഘടനയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയുമാണ് ആദരിക്കുന്നതെന്നും സ്പീകെര്‍ എം ബി രാജേഷ് ചടങ്ങില്‍ പറഞ്ഞു. 

നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള നടന്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ തന്റേതായ നിലപാടുകള്‍ പറയുന്നതില്‍ മടികാണിക്കാത്ത ഒരാളാണ്. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം വിമര്‍ശങ്ങള്‍ക്കും പ്രകാശ് രാജ് പാത്രമായിട്ടുണ്ട്.
 
Keywords: News, Kerala, State, Kochi, Entertainment, Actor, Cine Actor, South Indian Film Actor Prakash Raj Praises Kerala

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?