കുമരകത്ത് 19കാരനെ മരിച്ചനിലയില്‍ കണ്ടെത്തി; കൂടെയുണ്ടായിരുന്ന കാമുകി അപ്രത്യക്ഷയായി


കുമരകം: (www.kvartha.com 04.01.2022) കുമരകത്ത് 19കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുമരകത്ത് ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറിയ സ്ഥലത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് വെച്ചൂര്‍ അംബികാ മാര്‍കെറ്റിന് സമീപം മാമ്പ്രയില്‍ ഹേമാലയത്തില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപി വിജയ്നെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ഗോപി വിജയ്ക്കൊപ്പം ഇവിടെയത്തിയതായി പറയപ്പെടുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നും പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. 

News, Kerala, State, Death, Youth, Police, 19 year old youth found hanged in Kumarakom


പെണ്‍കുട്ടിയുടെതെന്ന് കരുതുന്ന ബാഗും ഗോപി വിജയ് എഴുതിയ കുറിപ്പും സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു. പ്രണയബന്ധത്തിലെ തര്‍ക്കം മൂലം 19കാരന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് കത്തില്‍ വിശദമാക്കുന്നത്. 

മൃതദേഹത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയ മാസ്‌കും തൂവാലയും പെണ്‍കുട്ടിയുടേതാണെന്നാണ് പൊലീസിന്റെ സംശയം. 

രാവിലെ 10 മണിയോടെ വേമ്പനാട്ട് കായല്‍ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ പെണ്‍കുട്ടിയും യുവാവും എത്തിയത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നതായി പറയുന്നു. ഉച്ചയോട് അടുത്ത് ഇതുവഴി പോയവരാണ് ഗോപി വിജയെ തൂങ്ങിയ നിലയില്‍ കണ്ടത്. 

ഒരു പെണ്‍കുട്ടി കായല്‍ തീരത്തെ വഴിയിലൂടെ ഓടിപ്പോവുന്നത് സമീപത്തുള്ള ചില വീട്ടുകാര്‍ കണ്ടതായാണ് പറയുന്നത്. 

നഴ്സിങ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയും മൊബൈല്‍ ടെക്നീഷ്യനായ ഗോപി വിജയും ഇതിന് മുന്‍പും ഇവിടെ വന്നതായി കണ്ടിട്ടുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. ഗോപി വിജയുടെ മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Keywords: News, Kerala, State, Death, Youth, Police, 19 year old youth found hanged in Kumarakom

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?