രാജ്യത്തെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 146.70 കോടി കവിഞ്ഞു

ന്യൂഡെല്‍ഹി: (www.kvartha.com 04.01.2022) രാജ്യത്തെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 146.70 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം ഒരു കോടി (99,27,797) ഡോസുള്‍പെടെ, ചൊവ്വാഴ്ച രാവിലെ ഏഴുമണി വരെയുള്ള കണക്കനുസരിച്ചാണിത്. 1,57,38,732 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ചൊവ്വാഴ്ച രാവിലെ ഏഴുമണി വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

Number of Covid-19 vaccinations in the country has crossed 146.70 crore, New Delhi, News, Health, Health and Fitness, COVID-19, National


ആരോഗ്യപ്രവര്‍ത്തകര്‍

ഒന്നാം ഡോസ് 103,88,236

രണ്ടാം ഡോസ് 97,21,229

മുന്നണിപ്പോരാളികള്‍

ഒന്നാം ഡോസ് 183,86,265

രണ്ടാം ഡോസ് 169,16,589

15-18 പ്രായപരിധിയിലുള്ളവര്‍

ഒന്നാം ഡോസ് 42,06,433


18-44 പ്രായപരിധിയിലുള്ളവര്‍


ഒന്നാം ഡോസ് 50,31,39,868


രണ്ടാം ഡോസ് 33,88,64,854


45-59 പ്രായപരിധിയിലുള്ളവര്‍


ഒന്നാം ഡോസ് 19,50,66,883


രണ്ടാം ഡോസ് 15,24,39,814


60നുമേല്‍ പ്രായമുള്ളവര്‍


ഒന്നാം ഡോസ് 12,17,14,067


രണ്ടാം ഡോസ് 96,17,4226


ആകെ 146,70,18,464

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,007 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,06,414 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.13 % ആണ്.

തുടര്‍ച്ചയായ 190-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 37,379 പേര്‍ക്കാണ്. നിലവില്‍ 1,71,830 പേര്‍ ചികിത്സയിലുണ്ട്. രാജ്യത്തെ ആകെ രോഗബാധിതര്‍ 0.49 ശതമാനമാണ്.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,54,302 പരിശോധനകള്‍ നടത്തി. ആകെ 68.24 കോടിയിലേറെ (68,24,28,595) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.05 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.24 ശതമാനമാണ്.

Keywords: Number of Covid-19 vaccinations in the country has crossed 146.70 crore, New Delhi, News, Health, Health and Fitness, COVID-19, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?