കവി മുഡ്ഢണയുടെ സ്മരണയിൽ 150 രൂപ നാണയം പുറത്തിറക്കി
/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com 25.01.2022) പ്രമുഖ കന്നട കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന മുഡ്ഢണയുടെ (നന്ദളികെ ലക്ഷ്മി നാരായണപ്പ) 150-ാം ജന്മ വാർഷികത്തിൽ കേന്ദ്ര സർകാർ 150 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. ഇതിന്റെ പ്രകാശനം തിങ്കളാഴ്ച മംഗ്ളുറു സർക്യൂട് ഹൗസിൽ നളിൻ കുമാർ കട്ടീൽ എം പി നിർവഹിച്ചു.
കാർക്കള താലൂകിലെ നന്ദളികെയിൽ 1870 ൽ ജനിച്ച ലക്ഷ്മിനാരായണ 1901ൽ അന്തരിച്ചിരുന്നു. യൗവനത്തിൽ പൊലിഞ്ഞുപോയെങ്കിലും ഹ്രസ്വ കാലയളവിൽ സാഹിത്യ രംഗം അദ്ദേഹം പ്രകാശപൂരിതമാക്കിയെന്ന് നളിൻകുമാർ പറഞ്ഞു.
നാണയത്തിന്റെ ഒരു വശത്ത് കവിയുടെ മുഖം മുദ്രണം ചെയ്തിട്ടുണ്ട്. ചതുർലോഹ നിർമിത നാണയത്തിന് 35 ഗ്രാം തൂക്കവും 44 മിലി മീറ്റർ വ്യാസവുമാണുള്ളത്. കവി മുഡ്ഢണയുടെ പേരിൽ 2017ൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.
Keywords: Mangalore, Karnataka, News, Top-Headlines, Rupee, Cash, Remembrance, Coin, Commemorative coin in memory of Muddana.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment