മുത്തശ്ശിയോടൊപ്പം ബാങ്കിലെത്തിയ 14 കാരിയെ കടന്നുപിടിച്ചെന്ന കേസ്; ഓടോ റിക്ഷാ ഡ്രൈവര്‍ക്ക് 3 വര്‍ഷം തടവും പിഴയും


ആലപ്പുഴ: (www.kvartha.com 22.01.2022) പോക്‌സോ കേസില്‍ ഓടോ റിക്ഷാ ഡ്രൈവര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും. പൊതുസ്ഥലത്തുവച്ച് 14 കാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസില്‍ ആലപ്പുഴ പോക്‌സോ കോടതി ജഡ്ജ് എ ഇജാസ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

രാമങ്കരി പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെയാണ്: 2016 മെയ് ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആ ദിവസം കിടങ്ങറ കാനറാ ബാങ്കില്‍ പണമിടപാട് നടത്താന്‍ മുത്തശിക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. മുത്തശ്ശി ബാങ്കില്‍ പോയ സമയം ഇളയ കുട്ടിയുമായി ബാങ്കിന് മുകളിലേക്കുള്ള ഗോവണിപ്പടിയില്‍ നില്‍ക്കവേ ബാങ്കിലേക്ക് ആളിനേയും കൊണ്ടുവന്ന ഓടോ റിക്ഷാ ഡ്രൈവര്‍ പ്രിന്‍സ് ഫിലിപോസ് (40) എന്നയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ സ്ഥലത്ത് കടന്നു പിടിക്കുകയായിരുന്നു.

News, Kerala, State, Alappuzha, Molestation attempt, Case, Minor girls, Court, Punishment, Auto driver gets three year imprisonment for abuse minor girl


കുട്ടി വിവരം വീട്ടിലറിയിച്ചതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ഫിലിപോസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് പ്രതിക്ക് മൂന്നുവര്‍ഷം തടവും 25,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം മൂന്നു മാസം കൂടി തടവുശിക്ഷയനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ എസ് സീമ ഹാജരായി.

Keywords: News, Kerala, State, Alappuzha, Molestation attempt, Case, Minor girls, Court, Punishment, Auto driver gets three year imprisonment for abuse minor girl

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?