തിരുവനന്തപുരത്തെ മെഗാ തിരുവാതിരയ്‌ക്കെതിരെ കേസെടുത്തിട്ടും പഠിച്ചില്ല; തൃശൂരിലും 100 ലേറെ ആളുകളെ പങ്കെടുപ്പിച്ച് വീണ്ടും സിപിഎമിന്റെ തിരുവാതിര, കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍!


തൃശൂര്‍: (www.kvartha.com 16.01.2022) തിരുവനന്തപുരത്തെ മെഗാ തിരുവാതിരക്കളിയ്ക്ക് പിന്നാലെ തൃശൂരില്‍ 100 ലേറെ ആളുകളെ പങ്കെടുപ്പിച്ച് വീണ്ടും തിരുവാതിര സംഘടിപ്പിച്ച് സിപിഎം. തൃശൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോകല്‍ കമിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. 

ഊരാങ്കോട് അയ്യപ്പക്ഷേത്രത്തിന് സമീപം നടന്ന തിരുവാതിരയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി സുനില്‍കുമാര്‍, പാര്‍ടി ലോകല്‍ സെക്രടറി ടി പരമേശ്വരന്‍ എന്നിവരാണ് നേതൃത്വം നല്‍കിയതെന്നാണ് വിവരം. 21 മുതല്‍ 23 വരെയാണ് സിപിഎമിന്റെ തൃശൂര്‍ ജില്ലാ സമ്മേളനം. 

പാറശാലയില്‍ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാര്‍ടിതന്നെ സമ്മതിച്ചതിന് പിന്നാലെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് തിരുവാതിരക്കളിയില്‍ അണിനിരന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, തിരുവാതിര പോലുള്ള ആളുകള്‍ കൂടുന്ന പരിപാടികളില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശം നല്‍കിയെന്ന് പാര്‍ടി ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. പാറശ്ശാലയില്‍ നടന്ന തിരുവാതിരക്കളി തെറ്റായിപ്പോയെന്ന് പാര്‍ടി നേതാക്കള്‍ തന്നെ വിലയിരുത്തിയ സാഹചര്യത്തില്‍ വീണ്ടും സി പി എം സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിര അരങ്ങേറിയത് പാര്‍ടി നേതൃത്വം ഗൗരവത്തോടെ തന്നെ കണക്കിലെടുക്കുമെന്നാണ് സൂചന. 

News, Kerala, State, Thiruvananthapuram, CPM, Politics, Political party, Celebration, CPM Organized Thiruvathira in Trissur with the Participation of More than 100 people


പി ബി അംഗം എം എ ബേബി, ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിച്ചത്. കുത്തേറ്റുമരിച്ച എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വിലാപയാത്രയും സംസ്‌കാരവും നടക്കുന്ന ദിവസം പി ബി അംഗത്തിന്റെ സാന്നിധ്യത്തില്‍ മെഗാ തിരുവാതിരക്കളി നടത്തിയതിലും പാര്‍ടി കൂട്ടായ്മകള്‍ക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

'മെഗാ തിരുവാതിര'നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കോവിഡ് മാനദണ്ഡം പാലിക്കാത്തതിനെതിരെ പാറശ്ശാല പൊലീസ് കണ്ടാലറിയാവുന്ന 502 പേര്‍ക്കെതിരെ പകര്‍ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിരുന്നു. 

ഒമിക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആള്‍കൂട്ടങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണം, പൊതുയോഗങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും സര്‍കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് വീണ്ടും ആള്‍കൂട്ടത്തെ ആകര്‍ഷിച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചത്. 

Keywords: News, Kerala, State, Thiruvananthapuram, CPM, Politics, Political party, Celebration, CPM Organized Thiruvathira in Trissur with the Participation of More than 100 people

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?