ഓടുന്ന ട്രെയിനിന് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാനുള്ള സാഹസം കലാശിച്ചത് ദുരന്തത്തില്‍; വണ്ടി തട്ടി സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം


രുദ്രാപുര്‍: (www.kvartha.com 05.12.2021) ഉത്തരാഖണ്ഡിലെ രുദ്രാപുരില്‍ ഓടുന്ന ട്രെയിനിന് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. ലോകേഷ് ലോനി (35), മനീഷ് കുമാര്‍(25) എന്നിവരാണ് മരിച്ചത്. റെയില്‍വേ ക്രോസിങ്ങില്‍വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുവരും തല്‍ക്ഷണം മരിച്ചു. 

News, National, India, Train, Train Accident, Death, Police, Killer Selfie: Train hits two friends who were taking selfie on track, both die


ഡെറാഡൂണില്‍ നിന്ന് കാത്ഗോഡത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. അല്‍മോറയില്‍ നിന്ന് രുദ്രാപുരില്‍ താമസിക്കുന്ന പൊലീസുകാരിയായ സഹോദരി ലക്ഷ്മിയെ കാണാനാണ് ലോകേഷും സുഹൃത്തും എത്തിയതെന്ന് സീനിയര്‍ സബ് ഇന്‍സ്പെക്ടര്‍ സതീഷ് കപ്ഡി പറഞ്ഞു.

ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് മരണകാരണമെന്നും ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റ് മോര്‍ടെത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

Keywords: News, National, India, Train, Train Accident, Death, Police, Killer Selfie: Train hits two friends who were taking selfie on track, both die

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?