ഹയര്‍ സെകന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ; വിദ്യാര്‍ഥികള്‍ക്ക് ഇപ്രൂവ്മെന്റ് പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്ന് ബാലാവകാശ കമീഷന്‍
തിരുവനന്തപുരം: (www.kvartha.com 10.12.2021) ഹയര്‍ സെകന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്രൂവ്മെന്റ് പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷന്‍. ചെയര്‍പേഴ്സണ്‍ കെ വി മനോജ്കുമാര്‍ കമീഷന്‍ അംഗങ്ങളായ ബി ബബിത, റെനി ആന്റണി എന്നിവരുടെ ഫുള്‍ബെഞ്ചിന്റേതാണ് ഉത്തരവ്. കോവിഡ് സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ലഭിച്ച മാര്‍ക് മെച്ചപ്പെടുത്തുന്നതിനുളള അവസരം നിഷേധിക്കുന്നത് അവരുടെ മാനസിക പിരിമുറുക്കവും ഭാവിയെ കുറിച്ചുളള ഉത്കണ്ഠയും കൂട്ടുമെന്ന് കമീഷന്‍ വ്യക്തമാക്കുന്നു.
മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം ഒരു വര്‍ഷത്തേക്ക് മാത്രം ഇല്ലാതാക്കാന്‍ പാടില്ല. കോവിഡ് രോഗവ്യാപന ഭീതിയില്‍ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനുളള അവസരം നിഷേധിക്കുന്നത് കുട്ടികള്‍ക്കായുളള ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനമായാണ് കാണുന്നത്.
ഈ സാഹചര്യത്തിലാണ് പരിമിതമായ സമയം ക്രമീകരിച്ച് ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും കമീഷന്‍ നിര്‍ദേശം നല്‍കിയത്. ഇതിന്‍മേല്‍ സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപോര്‍ട് ചെയ്യാനും നിര്‍ദേശിച്ചു.
Keywords: Thiruvananthapuram, News, Kerala, Education, Examination, COVID-19, Children, Higher Secondary First Year Examination should be given an opportunity for improvement
Powered by Info News For You
Comments
Post a Comment