യുഎഇ ദേശീയ ദിനത്തിൽ മതിമറന്നുള്ള ആഘോഷം വേണ്ട; ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ കാത്തിരിക്കുന്നത് പിഴയും വാഹനം പിടിച്ചെടുക്കൽ പോലുള്ള നടപടികളും; ദേശീയ പതാക വാഹനങ്ങളിൽ സ്ഥാപിക്കുമ്പോഴും നിറങ്ങൾ പൂശുമ്പോഴും ശ്രദ്ധിക്കുക; കൂടുതൽ അറിയാം

ദുബൈ: (www.kvartha.com 02.12.2021) രാജ്യം അമ്പതാം ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചാലുള്ള ശിക്ഷാ നടപടികൾ അറിയിച്ച് ദുബൈ പൊലീസ്. പിഴയും വാഹനം പിടിച്ചെടുക്കൽ പോലുള്ള മറ്റ് നടപടികളും ചുമത്തപ്പെടാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് ഇറക്കിയ നോടീസിൽ പറയുന്നു. വാഹനങ്ങളിൽ ദേശീയ പതാക സ്ഥാപിക്കുന്നത് അനുവദനീയമാണെന്നും, അത് ഡ്രൈവറുടെയോ മറ്റുള്ളവരുടെയോ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത വിധത്തിലായിരിക്കണമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

  
Dubai, Gulf, News, Top-Headlines, UAE, Travel, Vehicles, National, Flag, Police, Dubai Police issued list of traffic fines in UAE National Day violations.



ഡ്രൈവറുടെയോ മറ്റുള്ളവരുടെയോ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്ന വിധത്തിൽ വാഹനമോടിക്കുന്നവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക് പോയിന്റും ചുമത്തും. 60 ദിവസം വാഹനം പിടിച്ചെടുക്കുകയും ചെയ്യും. കാരണമില്ലാതെ റോഡിന് നടുവിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും ആറ് ബ്ലാക് പോയിന്റുമാണ് ശിക്ഷ.

അനുമതിയോ അംഗീകാരമോ ഇല്ലാതെ പരേഡിൽ വാഹനം ഓടിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക് പോയിന്റും ചുമത്തുകയും 15 ദിവസം വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ശബ്ദമുണ്ടാക്കി വാഹനം ഓടിക്കുന്നതിന് 2,000 ദിർഹമാണ് പിഴ. അനുമതിയില്ലാതെ ഉയർന്ന അളവിൽ വാഹനങ്ങളുടെ വാതിലുകളിൽ നിറം പൂശിയാൽ 1,500 ദിർഹവും അനുമതിയില്ലാതെ വാഹനത്തിൽ വാക്കുകളോ സ്റ്റികെറുകളോ ഒട്ടിച്ചാൽ 500 ദിർഹവും പിഴയീടാക്കും.

മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ വാഹനത്തിന്റെ ഹോനോ സ്പീകെറോ ഉപയോഗിച്ചാൽ 400 ദിർഹവും പൊലീസ് നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 400 ദിർഹവും ഗതാഗത തടസം സൃഷ്ടിച്ചാൽ 500 ദിർഹവും വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ മങ്ങിച്ചാൽ 400 ദിർഹവും വാഹനങ്ങളിൽ നിന്ന് മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞാൽ 1,000 ദിർഹം പിഴയും ആറ് ബ്ലാക് പോയിന്റുമാണ് കാത്തിരിക്കുന്നത്.


Keywords: Dubai, Gulf, News, Top-Headlines, UAE, Travel, Vehicles, National, Flag, Police, Dubai Police issued list of traffic fines in UAE National Day violations.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?