കാട്ടുപന്നിയുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 22.12.2021) കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചു മറ്റം ജോയ് എന്ന ഉലഹന്നാൻ ആണ് (60) മരിച്ചത്.

Kerala, News, Top-Headlines, Kasaragod, Vellarikundu, Attack, Animal, Treatment, Hospital, Died, Obituary, Mangalore, Man injured in wild boar attack died.

ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ വെച്ച് നവംബർ ഒന്നിനാണ് ജോയിക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്‌. രാത്രി മുതൽ വീട്ടിലെ വളർത്തുനായയുമായി ഏറ്റുമുട്ടിയ പന്നി ഒരു തരത്തിലും ഒഴിഞ്ഞു പോകാതിരുന്നപ്പോൾ ഷിജു, പന്നിയെ വെടിവെക്കാൻ ഫോറസ്ററ് അനുമതിയും ലൈസൻസുള്ള തോക്കുമുള്ള ജോയിയെ വിളിച്ചു വരുത്തുകയായിരുന്നു.

പുലർചെ അഞ്ചരയോടെ പന്നിയെ വെടിവെക്കാൻ എത്തിയ ജോയി അപകടകാരിയായ പന്നിക്ക് നേരെ വെടി ഉതിർത്തെങ്കിലും പന്നി താഴെ വീണില്ല. രണ്ടാമത്തെ വെടി വെക്കാനുള്ള ശ്രമത്തിനിടെ പന്നികൂടുതൽ അക്രമണകാരിയായി എത്തി ജോയിയെ കുത്തിവീഴ്ത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജോയി കഴിഞ്ഞ ഒന്നരമാസത്തിലധികമായി മംഗ്ളൂറിൽ ‌ ചികിത്സയിൽ ആയിരുന്നു.

ഭാര്യ: സെലിനാമ. മക്കൾ: ജോബിൻ. ജോമിറ്റ്.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട് ചെറുപുഷ്പ്പം ഫെറോന ദേവാലയ സെമിത്തേരിയിൽ നടക്കും.

Keywords: Kerala, News, Top-Headlines, Kasaragod, Vellarikundu, Attack, Animal, Treatment, Hospital, Died, Obituary, Mangalore,  Man injured in wild boar attack died.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?