സമ്പന്നരായ അംഗപരിമിതരെ വിവാഹം കഴിച്ച് കബളിപ്പിച്ചു പണവും ആഭരണവും കവര്‍ന്നുവെന്ന കേസ്; ഇന്‍ഡോര്‍ സ്വദേശികളായ സഹോദരിമാര്‍ക്ക് കഠിന തടവ്


കൊച്ചി: (www.kvartha.com 05.12.2021) വിവാഹത്തട്ടിപ്പുക്കേസില്‍ സഹോദരിമാര്‍ക്ക് തടവ് ശിക്ഷ. സമ്പന്നരായ അംഗപരിമിതരെ വിവാഹം കഴിച്ച് കബളിപ്പിച്ച് പണവും ആഭരണവും കവര്‍ന്നുവെന്ന കേസിലാണ് ഇന്‍ഡോര്‍ സ്വദേശികളായ സഹോദരിമാര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും 9.5 ലക്ഷം രൂപ പിഴയും മജിസ്ട്രേട് കോടതി വിധിച്ചത്. 

കേസില്‍ ഒന്നും രണ്ടും പ്രതികളായ മേഘ ഭാര്‍ഗവ(30) സഹോദരി പ്രചി ശര്‍മ്മ ഭാര്‍ഗവ(32) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഇവര്‍ തട്ടിയെടുത്ത പണം പരാതിക്കാരന് തിരികെ നല്‍കാനും കോടതി വിധിച്ചു. കേസന്വേഷിച്ച സിറ്റി പൊലീസ് മേഘ, പ്രചി, വിവാഹത്തിന് ഇടനിലക്കാരായ മഹേന്ദ്ര ബുണ്ടേല, ദേവേന്ദ്ര ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ മൂന്നും നാലും പ്രതികളായ മഹേന്ദ്ര ബുണ്ടേല, ദേവേന്ദ്ര ശര്‍മ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.

News, Kerala, State, Kochi, Ernakulam, Fraud, Marriage, Case, Complaint, Punishment, Court, Sisters, Police, Sisters punished in marriage fraud case at Ernakulam


കടവന്ത്ര എസ് ഐ ടിഷാജി കുറ്റപത്രം സമര്‍പിച്ച കേസിലാണ് മജിസ്ട്രേട് എല്‍ദോസ് മാത്യൂസിന്റെ വിധി. പ്രോസിക്യൂഷന് വേണ്ടി അസി.പബ്ലിക് പ്രോസിക്യൂടര്‍മാരായ ലെനിന്‍ പി സുകുമാരന്‍, എസ് സൈജു എന്നിവര്‍ ഹാജരായി. മലയാളികളായ നാല് പേര്‍ ഉള്‍പെടെ 11 പേര്‍ ഇവരുടെ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 

വൈറ്റിലയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഇതരസംസ്ഥാനക്കാരനായ സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തി സമര്‍പിച്ച പരാതിയിലാണ് കടവന്ത്ര പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പരാതിക്കാരന്റെ പിതാവ് ഹൃദയാഘാതം വന്ന് മരിച്ചതും കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചു.

സംഭവത്തെക്കുറിച്ച് കേസന്വേഷിച്ച പൊലീസ് പറയുന്നത് ഇങ്ങനെ: 2015 സെപ്റ്റംബറിലാണ് വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. വിവാഹാലോചന നടത്തിയത് മേഘയുടെ വീട്ടുകാരാണ്. നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ വിവാഹം നടന്നു. രണ്ട് ദിവസം പിന്നിട്ടപ്പോള്‍ സ്വര്‍ണാഭരണങ്ങളും വാചും വജ്രാഭരണവും വസ്ത്രങ്ങളും അഞ്ചര ലക്ഷം രൂപയുമടക്കം 9.50 ലക്ഷം രൂപയുടെ മുതലുമായി മേഘ ഇന്‍ഡോറിലേക്ക് മുങ്ങി. മേഘയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

നേരത്തേ വിവാഹിതയാണെന്ന വിവരം മറച്ചുവച്ചാണ് മേഘ പരാതിക്കാരന്‍ അടക്കമുള്ള എല്ലാവരെയും കബളിപ്പിച്ചത്. അംഗ പരിമിതിയുള്ളവരെയാണ് ഇവര്‍ തട്ടിപ്പിന് തിരഞ്ഞെടുത്തിരുന്നത്. വിവാഹം കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചതിനുശേഷം അവിടെയുള്ള പണവും ആഭരണങ്ങളും മോഷ്ടിച്ച് കടന്നുകളയുന്നതായിരുന്ന് തട്ടിപ്പിന്റെ രീതി.

ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ അംഗപരിമിതിയുള്ള യുവാക്കളെയാണ് പ്രതികള്‍ തട്ടിപ്പിനുവേണ്ടി ലക്ഷ്യമിട്ടിരുന്നത്. നാണക്കേട് ഭയന്നു പലരും പരാതി നല്‍കാതിരുന്നത് കൂടുതല്‍ തട്ടിപ്പിന് ഇവര്‍ക്കു പ്രേരണയായെന്നും പൊലീസ് പറഞ്ഞു.

Keywords: News, Kerala, State, Kochi, Ernakulam, Fraud, Marriage, Case, Complaint, Punishment, Court, Sisters, Police, Sisters punished in marriage fraud case at Ernakulam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?