ഇവള്‍ 'സുദര്‍ശന' : മകള്‍ക്ക് പേരിട്ട വിവരം ആരാധകരെ അറിയിച്ച് നടിയും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കടേഷ്

കൊച്ചി: (www.kvartha.com 01.12.2021) തന്റെ കുഞ്ഞിന് പേരിട്ട വിവരം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ച് നടിയും നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സൗഭാഗ്യ വെങ്കടേഷ്. മകള്‍കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സൗഭാഗ്യ ഇക്കാര്യം ആരാധകരെ അറിയിച്ചത്. തിങ്കളാഴ്ചയാണ് സൗഭാഗ്യയ്ക്കും  ഭര്‍ത്താവും നടനുമായ അര്‍ജുന്‍ സോമശേഖരനും പെണ്‍കുട്ടി ജനിച്ചത്. 

തനിക്ക് ഒരു പേരക്കുട്ടി പിറന്ന വിശേഷം സൗഭാഗ്യയുടെ അമ്മയും നര്‍ത്തകിയും നടിയുമായ താരാ കല്യാണ്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന  ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് താര താന്‍ അമ്മൂമ്മയായ സന്തോഷം ആരാധകരെ അറിയിച്ചത്.

Sowbhagya announces her baby girl's name with her first picture, Kochi, News, Cinema, Social Media, Entertainment, Marriage, Child, Kerala

കുഞ്ഞിന് പേരിട്ട വിശേഷം സൗഭാഗ്യ പങ്കുവച്ചത് ഇങ്ങനെ;

'നിങ്ങളുടെ ആത്മാര്‍ഥമായ സ്‌നേഹത്തിനും പ്രാര്‍ഥനയ്ക്കും എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു. ഭാവിയിലും ഞങ്ങള്‍ക്ക് ഇത് ആവശ്യമാണ്. ഇവള്‍ സുദര്‍ശന അര്‍ജുന്‍ ശേഖര്‍,' സൗഭാഗ്യ കുറിച്ചതിങ്ങനെ.

ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിനിടയില്‍ ഗര്‍ഭകാലം മുതലുളള ഓരോ ചെറിയ കാര്യങ്ങളും സോഷ്യല്‍ മീഡിയ വഴി സൗഭാഗ്യയും അര്‍ജുനും ആരാധകരെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് അവരോളം തന്നെ ആകാംക്ഷയിലും സന്തോഷത്തിലും ആയിരുന്നു ആരാധകരും.

2019 ഫെബ്രുവരിയിലായിരുന്നു മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികള്‍ കൂടിയായ സൗഭാഗ്യയും അര്‍ജുനും തമ്മിലുളള വിവാഹം. ഏറെക്കാലം സുഹൃത്തുക്കളായിരുന്ന ഇവര്‍ പിന്നീട് വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

Keywords: Sowbhagya announces her baby girl's name with her first picture, Kochi, News, Cinema, Social Media, Entertainment, Marriage, Child, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?