കുമ്പളത്ത് ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടപ്പോള്‍ സഹായത്തിനെത്തിയ കുടുംബത്തെ സന്ദര്‍ശിച്ച് പ്രമുഖ വ്യവസായി എം എ യൂസുഫലി; എത്തിയത് തന്റെ രക്ഷകരായവര്‍ക്ക് കൈനിറയെ സമ്മാനവുമായി
കൊച്ചി: (www.kvartha.com 05.12.2021) കുമ്പളത്ത് ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടപ്പോള്‍ സഹായത്തിനെത്തിയ കുടുംബത്തെ സന്ദര്‍ശിച്ച് പ്രമുഖ വ്യവസായി എം എ യൂസുഫലി. തന്റെ രക്ഷകരായവര്‍ക്ക് കൈനിറയെ സമ്മാനവുമായാണ് യൂസുഫലി എത്തിയത്.
Powered by Info News For You
കഴിഞ്ഞ ഏപ്രില്‍ 11നായിരുന്നു ലേക്ഷോര്‍ ആശുപത്രിയിലേക്ക് പോകുന്ന വഴി സാങ്കേതിക തകരാര്‍ മൂലം യൂസുഫലിയും കുടുംബവും യാത്ര ചെയ്തിരുന്ന ഹെലികോപ്ടര്‍ കുമ്പളത്ത് ചെളിനിറഞ്ഞ സ്ഥലത്ത് ഇടിച്ചിറങ്ങിയത്. അപടകത്തില്‍പെട്ടവരെ രക്ഷിക്കാന്‍ സമീപവാസിയായ രാജേഷും ഭാര്യ ബിജിയുമാണ് ആദ്യം എത്തുകയും പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തത്.
വാഹനമെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ ഇവരുടെ വീട്ടിലാണ് യൂസുഫലി കഴിഞ്ഞത്. നന്ദി പറയാനെത്തിയതെന്നാണ് യൂസുഫലി പറഞ്ഞത്. ലേക്ഷോര്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നതെന്ന് പറഞ്ഞ യുസുഫലി ദൈവമാണ് രക്ഷിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. അപകടം നടന്നപ്പോള്‍ മഴയത്ത് കുടയുമായി എത്തി പിടിച്ചുകൊണ്ടുവന്നത് ഈ സഹോദരനാണ്. ഇവരെ കാണാന്‍ എത്തുമെന്ന് നേരത്തെ അറിയിച്ചതാണ്. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് അതിന് സാധിച്ചില്ല.
അപകടത്തെ തുടര്‍ന്ന് സര്‍ജറി നടത്തേണ്ടി വന്നു. നാല് മാസം വിശ്രമത്തിലായിരുന്നു. അതൊക്കെ കഴിഞ്ഞ് ഇപ്പോള്‍ നടക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജിക്കും രാജേഷിനും നിരവധി സമ്മാനങ്ങളുമായാണ് അദ്ദേഹമെത്തിയത്. രാജേഷിന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് ആവശ്യമായ എല്ലാ സഹായവും യൂസുഫലി വാഗ്ദാനം ചെയ്തു.
കേരളം എന്റെ സംസ്ഥാനമാണ്. ഇവിടുത്തെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കും. ഇന്‍ഡ്യയൊട്ടാകെ നിക്ഷേപ സൗഹൃദമായിക്കൊണ്ടിരിക്കുകയാണ്. കേരളവും നിക്ഷേപ സൗഹൃദമാണ്, അല്ലെങ്കില്‍ താന്‍ ഇവിടെ നിക്ഷേപം നടത്തില്ലല്ലോ. സംസ്ഥാനം വികസിക്കണം. ഇന്‍ഡ്യയും വികസിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Keywords: MA Yousufali, a prominent businessman, visits the family who came to the rescue of a helicopter crash in Kumbalam, Kochi, News, Business Man, Visit, Helicopter Collision, Family, Kerala.
Powered by Info News For You
Comments
Post a Comment