ഫുട്‌ബോള്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
കോട്ടയം: (www.kvartha.com 16.12.2021) ഫുട്‌ബോള്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ചാന്നാനിക്കാട് കണ്ണംകുളം കവലയ്ക്കു സമീപം ഇടയാടിപ്പറമ്പില്‍ പ്രസാദിന്റെ മകന്‍ അരവിന്ദ് (19) ആണ് മരിച്ചത്.
നാട്ടകം ഗവ.കോളജ് മൈതാനത്ത് ഫുട്‌ബോള്‍ പരിശീലനത്തിനിടെ ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. നാട്ടകം കോളജിലെ രണ്ടാംവര്‍ഷ ബി എസ് സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി വിദ്യാര്‍ഥിയാണ്. എസ് എഫ് ഐ യൂനിറ്റ് കമിറ്റി അംഗമാണ്. അമ്മ: ശ്രീരഞ്ജിനി. സഹോദരി: പാര്‍വതി.
കോളജ് മൈതാനത്ത് പ്രാക്ടീസ് നടത്തുന്നതിനുള്ള വാം അപ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം മൂലം അരവിന്ദ് കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് സഹകളിക്കാര്‍ പറയുന്നു. ഉടന്‍തന്നെ അധ്യാപകരും,സുഹൃത്തുക്കളും ചേര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Student dies after fainting in Kottayam, Kottayam, News, Football Player, Obituary, Dead, Hospital, Kerala.
Powered by Info News For You
Comments
Post a Comment