ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ തുറന്ന ഷടെര്‍ അടച്ചു


ഇടുക്കി: (www.kvartha.com 09.12.2021) വൃഷ്ടി പ്രദേശത്ത് ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ തുറന്ന ഷടെര്‍ അടച്ചു.  ചൊവ്വാഴ്ച 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയ മൂന്നാം നമ്പര്‍ ഷടെറാണ് അടച്ചത്. നാല് മാസത്തിനിടെ മൂന്ന് തവണയാണ് ഇടുക്കി അണക്കെട്ട് തുറന്നത്. 

അതേസമയം മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ കേരളം പുതിയ അപേക്ഷ ഫയല്‍ ചെയ്തു. അണക്കെട്ടില്‍ നിന്ന് രാത്രി വെള്ളം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. 

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്ന് രാത്രികാലങ്ങളില്‍ വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. വീടുകളില്‍ വെള്ളം കയറി ഉണ്ടായ ദുരിതക്കാഴ്ചകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സുപ്രീംകോടതിയില്‍ നല്‍കുന്ന അപേക്ഷയോടൊപ്പം ഉള്‍പെടുത്താനാണ് തീരുമാനം. 

News, Kerala, State, Idukki, Dam, Mullaperiyar Dam, Mullaperiyar, Supreme Court of India, Technology, Opened shutter on Idukki Dam were closed

അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ പുതിയ സമിതി രൂപീകരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങള്‍ ഉള്‍പെടുന്നതാകണം സമിതിയെന്നാണ് കേരളത്തിന്റെ നിലപാട്. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം എന്ന് മേല്‍നോട്ട സമിതിയോട് നിര്‍ദേശിക്കണമെന്നും കേരളത്തിന്റെ പുതിയ അപേക്ഷയില്‍ പറയുന്നു. 

അടിയന്തര ഇടപെടല്‍ വേണ്ട വിഷയമാണ് ഇതെന്നും സുപ്രീംകോടതി നിര്‍ദേശം ഉണ്ടായിട്ടും മേല്‍നോട്ട ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നും കേരളം ആരോപിക്കുന്നു. ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിട്ടും സ്ഥിതി വിലയിരുത്താന്‍ മേല്‍നോട്ട സമിതി തയ്യാറായില്ല. കേരളത്തിന്റെ ആശങ്ക തമിഴ്‌നാടും വകവെക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജലനിരപ്പ് കുറച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. വെള്ളിയാഴ്ചയായിരിക്കും കേരളത്തിന്റെ അപേക്ഷ കോടതി പരിഗണിക്കുക. 

Keywords: News, Kerala, State, Idukki, Dam, Mullaperiyar Dam, Mullaperiyar, Supreme Court of India, Technology, Opened shutter on Idukki Dam were closed

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?