പട്ടാപകൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ക്രിമിനൽ സംഘത്തലവനും കൂട്ടരും വീട്ടിൽകയറി വെട്ടിക്കൊന്നുവെന്ന് പൊലീസ്; 'വെട്ടിയെടുത്ത കാൽ തിരിച്ചു പോകുമ്പോൾ റോഡിലെറിഞ്ഞു'; സിസിടിവി ദൃശ്യം പുറത്ത്; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: (www.kvartha.com 12.12.2021) പട്ടാപകൽ യുവാവ് കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവിനെ ഗുൻഡാ നേതാവും സംഘവും വീട്ടിൽകയറി വെട്ടിക്കൊന്നുവെന്നും കാൽ വെട്ടിമാറ്റി റോഡിലെറിഞ്ഞതായും പൊലീസ്. ഇതിൻ്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. ഇടതുകാൽ വെ​ട്ടി​യെ​ടു​ത്ത് ആഹ്ളാദം പ്രകടിപ്പിച്ച് വാഹനത്തിൽ നീങ്ങിയ സംഘം അ​ര​കി​ലോ​മീ​റ്റ​ർ ദൂരെ ജ​ങ്​​ഷ​നി​ലെ​ത്തി റോ​ഡി​ൽ വ​ലി​ച്ചെ​റി​ഞ്ഞതയാണ് പൊലീസ് അറിയിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. ഓടോറിക്ഷ ഡ്രൈവർ രഞ്ജിത് (28) ആണ് പിടിയിലായത്

Kerala, Thiruvananthapuram, News, Top-Headlines, Man, Mangalore, Murder, Killed, Crime, Death, Death of young man; more information out.

മം​ഗ​ല​പു​രം ചെ​മ്പ​ക​മം​ഗ​ലം ല​ക്ഷം​വീ​ട് കോ​ള​നി സ്വ​ദേ​ശി സു​ധീ​ഷ് (35) ആ​ണ് ക്രൂരമായി കൊല്ലപ്പെട്ടത്. പോ​ത്ത​ൻ​കോ​ട്​ ക​ല്ലൂ​രി​ലായിരുന്നു സംഭവം. ശ​നി​യാ​ഴ്​​ച ഉച്ചകഴിഞ്ഞ് 2.45 ഓ​ടെ​യാ​ണ്​ കൊലപാതകം അറിഞ്ഞത്. ബൈ​കു​ക​ളി​ലും ഓ​ടോറിക്ഷയിലുമെത്തിയ ​12 ഓളം വരുന്ന സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യതെന്നാണ് പറയുന്നത്.

ആസൂത്രിതമായി എത്തിയ ​സം​ഘം ആ​ദ്യം നാ​ട​ൻ ബോം​ബെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ചതായി ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചു. അ​ക്ര​മി​ക​ളെ ക​ണ്ട് സു​ധീ​ഷ്​ സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ൽ ഓടിക്കയറിയെങ്കിലും സംഘം പിന്തുടർന്ന് എത്തി വാ​തി​ലും ജ​ന​ലും ത​ക​ർ​ത്ത്​ അ​ക​ത്തു​ക​യ​റി​ അവിടെയുണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ​ക്ക്​ മു​ന്നി​ലി​ട്ടാണ് സു​ധീ​ഷി​നെ ദേ​ഹ​മാ​സ​ക​ലം വാ​ളും മ​ഴു​വും കൊ​ണ്ട് വെട്ടി കൊന്നതെന്നും പൊലീസ് വ്യക്തമാക്കി.

ഇ​ട​തു​കാ​ൽ വെ​ട്ടി​യെ​ടു​ത്ത് ബൈ​കി​ൽ അ​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ല്ലൂ​ർ മൃ​ഗാ​ശു​പ​ത്രി ജ​ങ്​​ഷ​നി​ലെ​ത്തി റോഡി​ലേക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷം തിരിച്ചുപോയി. ആ​യു​ധ​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെടുത്തി ഭീകരാന്തരീഷം സൃഷ്ടിച്ചതിനാൽ ആ​രും പു​റ​ത്തി​റ​ങ്ങി​യി​ല്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

കൊടും പക​യാ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്നാ​ണ്​ പൊലീസ് നിഗമനം. മം​ഗ​ല​പു​രം, ആ​റ്റി​ങ്ങ​ൽ സ്റ്റേഷനുകളി​ലായി വ​ധ​ശ്ര​മം, അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് കൊല്ലപ്പെട്ട സു​ധീ​ഷെന്നും ആ​റ്റി​ങ്ങ​ൽ മങ്ങാ​ട്ടു​മൂ​ല​യി​ൽ ഈ​മാ​സം ആ​റി​ന് സു​ധീ​ഷി​ൻ്റെ നേതൃത്യത്തിലുള്ള ഒരു സം​ഘം വീ​ട് ആ​ക്ര​മി​ച്ച് ര​ണ്ടു​പേരെ വെ​ട്ടി​ പരിക്കേൽപ്പിച്ചിരു​ന്നുവെന്നും പൊലീസ് പറയുന്നു.

അ​ഞ്ചം​ഗ​സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ർ ജ​യി​ലി​ലാ​ണ്. ക​ല്ലൂ​ർ പാ​ണ​ൻ​വി​ള​യി​ലെ അ​മ്മ​യു​ടെ കു​ടും​ബ​വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു സു​ധീ​ഷ്. കു​പ്ര​സി​ദ്ധ ഗു​ൻഡ ഒ​ട്ട​കം രാ​ജേ​ഷും സംഘവുമാണ് വെ​ട്ടി​യ​തെ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും​വ​ഴി സു​ധീ​ഷ് പൊ​ലീ​സി​ന് മരണമൊ​ഴി ന​ൽ​കിയിട്ടുണ്ടെന്നാണ് വിവരം.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അക്രമികൾക്കായി തിരച്ചിൽ തുടങ്ങി. സംഘത്തിൻ്റെ ക്രൂരത വ്യക്കതമാക്കുന്ന സിസിടിവി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. പ്രതികളെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.

Keywords : Kerala, Thiruvananthapuram, News, Top-Headlines, Man, Mangalore, Murder, Killed, Crime, Death, Death of young man; more information out.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?