ലോകത്തെ ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്‌സ് ദുബൈ എക്സ്പോ വേദിയിൽ
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 12.12.2021) ലോകത്തെ ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്‌സ് ലോകമഹാമേളയായ എക്സ്‌പോ 2020 ദുബൈ സന്ദർശിച്ചു. യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രിയും എക്‌സ്‌പോ 2020 ദുബൈ ഡയറക്ടർ ജനറലുമായ റീം ബിന്‍ത് ഇബ്രാഹീം അൽ ഹാശ്മി അദ്ദേഹത്തെ സ്വീകരിച്ചു.
എക്സ്‌പോ 2020 വിലേജിലെ വിവിധ പവിലിയനുകളിൽ അദ്ദേഹം സന്ദർശനം നടത്തി. ലോകത്ത് പാർശ്വവത്കരിക്കപ്പെട്ട ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായി എക്സ്‌പോ 2020 ദുബൈയും, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗൻഡേഷനും തമ്മിൽ സഹകരിച്ചു പ്രവർത്തിച്ചതിനാൽ ബിൽ ഗേറ്റ്‌സിന്റെ എക്സ്‌പോ സന്ദർശനം ശ്രദ്ധേയമായിരുന്നു.
ഗ്രാമങ്ങളിലേക്കുള്ള ദീർഘയാത്രകളിൽ വാക്‌സിനുകളും ജീവൻരക്ഷാമരുന്നുകളും കേടു കൂടാതെ സൂക്ഷിക്കാനുള്ള യുകെയിലെ കിറ്റി ലിയാലോ വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ ഐഡിയബാറ്റിക് സംവിധാനത്തെക്കുറിച്ച് ബിൽ ഗേറ്റ്‌സിന് വിശദീകരിച്ചു. വരണ്ടുണങ്ങിയ പ്രദേശങ്ങളിൽ കാർഷിക വിപ്ലവം സൃഷ്ടിക്കാൻ ഉതകുന്ന നോർവേയിലെ ആറ്റ്‌ലെ ഐഡ്‌ലാൻഡ് വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യയായ ഡെസേർട് കൺട്രോൾ അദ്ദേഹത്തെ ആകർഷിച്ചു. സസ്‌റ്റൈനിബിലിറ്റി പവിലിയനിലും അദ്ദേഹം സന്ദർശനം നടത്തി.
Keywords: Dubai, Gulf, News, Top-Headlines, Visit, UAE, Microsoft, Bill Gates visited Expo 2020 Dubai.
Powered by Info News For You

Comments
Post a Comment