എസ് എസ് എഫ് കാസർകോട് ജില്ലാ ക്യാംപസ് അസംബ്ലി സമാപിച്ചു; ശ്രദ്ധേയമായി വിദ്യാർഥി റാലി

മഞ്ചേശ്വരം: (my.kasargodvartha.com 21.12.2021) രണ്ട് ദിനങ്ങളിലായി മഞ്ചേശ്വരം മള്ഹറിൽ നടന്നുവന്ന എസ് എസ് എഫ് കാസർകോട് ജില്ലാ ക്യാംപസ് അസംബ്ലി ഹൊസങ്കടി ടൗണിൽ നടന്ന വിദ്യാർഥി റാലിയോടെ സമാപിച്ചു. ജില്ലയിലെ പ്രൊഫഷനൽ, ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ആയിരത്തോളം വിദ്യാർഥികൾ സംബന്ധിച്ചു. സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു.

   
Manjeshwaram, Kasaragod, Kerala, News, SSF, Students, Inauguration, Programme, SSF Campus assembly concluded.



സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഓഫ് ന്യൂയോർകിൽ പ്രവേശനം ലഭിച്ച എസ് എസ് എഫ് ജില്ലാ എക്സിക്യൂടീവംഗം മുഹമ്മദ് മുദ്ദസിർ മഞ്ചേശ്വരത്തിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ ഉപഹാരം നൽകി. സി കെ റാശിദ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം പ്രാർത്ഥന നടത്തി. അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിച്ചു.

സയ്യിദ് ജലാൽ തങ്ങൾ, സയ്യിദ് അബ്ദുർ റഹ്‌മാൻ ശഹീർ അൽ ബുഖാരി, സയ്യിദ് മുനീറുൽ അഹ്ദൽ, സുലൈമാൻ കരിവെള്ളൂർ, പി ബി ബശീർ പുളിക്കൂർ, കന്തൽ സൂപ്പി മദനി, മൂസ സഖാഫി കളത്തൂർ, മൂസൽ മദനി, സ്വലാഹുദ്ദീൻ അയ്യൂബി, ഉമറുൽ ഫാറൂഖ് മദനി, റഫീഖ് സഖാഫി ചേടിക്കുണ്ട്, ഇബ്രാഹിം സഖാഫി കർന്നൂർ, മൂസ ഹാജി, എസ് എം ബശീർ, സിദ്ദീഖ് പൂത്തപ്പലം, ഇൽയാസ് കൊറ്റുമ്പ, ഹാരിസ് സൈഗം, ബശീർ സഖാഫി കൊല്യം, ജബ്ബാർ സഖാഫി പാത്തൂർ, അഹ്‌മദ്‌ അലി ബെണ്ടിച്ചാൽ, മഹ്‌മൂദ്‌ ഹാജി, പള്ളിക്കുഞ്ഞി ഹാജി, അഹ്‌മദ് കുഞ്ഞി മുസ്ലിയാർ, ഹസൻ കുഞ്ഞി മള്ഹർ, അസീസ് സഖാഫി മച്ചംമ്പാടി, ഹാരിസ് ഹിമമി സഖാഫി പരപ്പ, സലാം സഖാഫി പാടലടുക്ക, ഹസൻ തങ്ങൾ, ഹസൻ സഅദി, ഫാറൂഖ് കുബണൂർ, റശീദ് സഅദി, കരീം ജൗഹരി ഗാമുഖം, മൻസൂർ കൈനോത്ത്, അസ്ലം അടൂർ, ബാത്വിശ ഹാദി സഖാഫി മൊഗ്രാൽ പുത്തൂർ, ശംസീർ സൈനി ത്വാഹാ നഗർ, തസ്‌ലീം കുന്നിൽ, സിദ്ദീഖ് ഹിമമി സഖാഫി, ഫാറൂഖ് സഖാഫി, നംശാദ് ബേകൂർ തുടങ്ങിയവർ സംബന്ധിച്ചു.


Keywords: Manjeshwaram, Kasaragod, Kerala, News, SSF, Students, Inauguration, Programme, SSF Campus assembly concluded.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?