ഇനി പുതിയ വേഷപ്പകര്‍ച; ജയിലില്‍ നിന്നിറങ്ങിയ ബിനീഷിനെ അഭിഭാഷക വേഷത്തില്‍ കാണാം
കൊച്ചി: (www.kvartha.com 01.12.2021) ലഹരിക്കായി കള്ളപ്പണ ഇടപാടു നടത്തിയെന്ന കേസില്‍ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ബിനീഷ് കോടിയേരിക്ക് ഇനി പുതിയ വേഷപ്പകര്‍ച. കര്‍ണാടക പരപ്പന അഗ്രഹാര ജയിലിലെ റിമാന്‍ഡ് വാസത്തിനു ശേഷം അടുത്തിടെയാണ് ബിനീഷ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഉപാധികളോടെയായിരുന്നു ജാമ്യം.
പെട്ടെന്നുണ്ടായ തീരുമാനമല്ല ഇതെന്നും നേരത്തേ വക്കീല്‍ വേഷം ധരിക്കാനുള്ള തയാറെടുപ്പു നടക്കുന്നതിനിടെയാണ് കേസില്‍ കുടുങ്ങുന്നതും ജയിലില്‍ പോകുന്നതുമെന്നും ബിനീഷിനോട് അടുപ്പമുള്ളവര്‍ പറയുന്നു.
ബിനീഷിനൊപ്പം സഹപാഠികളായിരുന്ന പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമിഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവരും ഉണ്ട്. എറണാകുളം ഹൈകോടതിയോടു ചേര്‍ന്നുള്ള കെ എച് സി സി എ കോംപ്ലക്‌സില്‍ ഞായറാഴ്ച ഓഫിസ് തുറക്കാനുള്ള തയാറെടുപ്പിലാണ് മൂവര്‍ സംഘം. കെട്ടിടത്തിന്റെ 651-ാം നമ്പര്‍ മുറി ഓഫിസിനായി തയാറായി കഴിഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ പി സി ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ എത്തില്ല.
2006 ല്‍ ആണ് മൂവര്‍ സംഘം എന്റോള്‍ ചെയ്തത്. ഷോണ്‍ ജോര്‍ജ് രണ്ടു വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്. പിന്നീടാണ് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. വീട്ടുകാര്‍ക്കും തങ്ങള്‍ അഭിഭാഷക വൃത്തിയിലേക്കു വന്നു കാണാന്‍ ആഗ്രഹമുണ്ടെന്ന് ഷോണ്‍ പറഞ്ഞു. തങ്ങള്‍കിടയിലെ രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസങ്ങളൊന്നും സംരംഭത്തെ ബാധിക്കില്ലെന്നും മൂവര്‍ സംഘം വ്യക്തമാക്കി.
Keywords: Bineesh Kodiyeri ready to enter in legal profession, Kochi, News, Lawyer, Office, Bineesh Kodiyeri, Jail, Kerala, Politics.
Powered by Info News For You
Comments
Post a Comment