കെ എസ് ടി പി റോഡിൽ കോട്ടച്ചേരി ജംഗ്ഷനിൽ ഗതാഗത കുരുക്ക് പതിവ്; വലിയ വാഹനങ്ങൾ പൂർണമായും ദേശീയ പാതയിലൂടെ കടത്തി വിടാൻ തീരുമാനം
കാസർകോട്: (www.kasaragodvartha.com 09.12.2021) കാഞ്ഞങ്ങാട് - കാസർകോട് കെ എസ് ടി പി റോഡിൽ കോട്ടച്ചേരി ജംഗ്ഷനിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് കൊണ്ട് ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് വരുന്ന വലിയ വാഹനങ്ങൾ പൂർണമായും ദേശീയ പാതയിലൂടെ കടത്തി വിടുന്നതിന് തീരുമാനിച്ചു. ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരം സബ് കമിറ്റി രൂപീകരിച്ച് ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
യോഗത്തിൽ ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു. സബ് കലക്ടർ ഡി ആർ മേഘ ശ്രീ, കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണൻ, ആർടിഒയുടെ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.
ദൂരം കുറവ് കണക്കിലെടുത്ത് വലിയ ലോറികളും ട്രെയ്‌ലറുകളും ഈ പാതയാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ വീതി കുറവുള്ള ഈ റോഡിൽ ഇത്തരം വാഹനങ്ങൾ കടന്നുപോകുന്നതോടെ ഇടയ്ക്കിടെ ഗതാഗത തടസം നേരിടേണ്ട അവസ്ഥയാണുണ്ടായിരുന്നത്. പുതിയ തീരുമാനത്തോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Keywords : Kerala, Kasaragod, News, Top-Headlines, Traffic-block, National highway, Kanhangad, Road, Kottacheri, Vehicles, District, District Collector, Frequent traffic jams at Kottachery junction on KSTP road; decision taken to allow large vehicles to cross national highway.
Powered by Info News For You
Comments
Post a Comment