അജ്ഞാത ഇ മെയിൽ വിലാസത്തിൽ നിന്നും കോളജ് പ്രിൻസിപലിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഡയറക്ടർക്ക് അയച്ചെന്ന് ആരോപണം; പിന്നിലുള്ളയാളെ കണ്ടെത്താൻ പൊലീസ് നടത്തിയ വിദഗ്ധ അന്വേഷണത്തിനൊടുവിൽ കുടുങ്ങിയ വ്യക്തിയെ കണ്ട് അത്ഭുതം
മംഗ്ളുറു: (www.kasargodvartha.com 02.12.2021) അജ്ഞാത ഇ മെയിൽ വിലാസത്തിൽ നിന്നും പ്രിൻസിപലിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് പരാതി. പിന്നിലുള്ളയാളെ കണ്ടെത്താൻ പൊലീസ് നടത്തിയ വിദഗ്ധ അന്വേഷണത്തിനൊടുവിൽ പിടികൂടിയ വ്യക്തിയെ കണ്ട് ഏവർക്കും അത്ഭുതം.
ദേർലകട്ടയിലെ മെഡികൽ കോളജിലാണ് സംഭവം നടന്നത്. കോളജ് പ്രിൻസിപലിനെതിരെ ചോദ്യപെയ്‌പേർ ചോർച ഉൾപെടെയുള്ള ആരോപണങ്ങൾ അടങ്ങിയ ഇമെയിലുകൾ കോളജ് ഡയറക്ടർക്ക് അയച്ചതായാണ് പരാതി. കോളേജ് ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും ഇമെയിൽ അയച്ചയാളെ കണ്ടെത്താനായില്ല. മെയിലുകൾ വ്യാജ വിലാസത്തിൽ നിന്ന് വന്നതിനാൽ, അയച്ചയാളെ തിരിച്ചറിയുന്നത് വലിയ പ്രശ്‌നമായെന്നാണ് പറയുന്നത്.
തുടർന്ന് കോളജ് പ്രിൻസിപൽ സൈബർ പൊലീസിൽ പരാതിപ്പെട്ടു. അയച്ചയാളെ കണ്ടെത്താൻ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പൊലീസ് അന്വേഷണം. ഒടുവിൽ ഇതിന് പിന്നിൽ അതേ കോളജിലെ തന്നെ അധ്യാപകനായ ഡേവിഡ് രാകേഷ് ഡിസൂസ(36) ആണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ശേഷം കഴിഞ്ഞദിവസം ഇയാളെ അറസ്റ്റ് ചെയ്‌തു.
കോളജ് പ്രിൻസിപൽ തസ്തികയിലേക്ക് ഇയാൾ കണ്ണുവെച്ചിരുന്നുവെന്നും അതിനായി വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കിയാണ് ഡയറക്ടർക്ക് മെയിലുകൾ അയച്ചതെന്നുമാണ് പൊലീസ് പറയുന്നത്. കോളജിൽ വിഷയം ഉയർന്ന ശേഷവും ഡേവിഡ് സാധാരണ പെരുമാറ്റത്തിലായിരുന്നുവെന്നും അതിനാൽ ഇയാളെ ആരും സംശയിച്ചിരുന്നില്ലെന്നുമാണ് പറയുന്നത്.
Powered by Info News For You

Keywords: Mangalore, Karnataka, News, Top-Headlines, Complaint, Police, Case, Arrest, Fake, Investigation, Medical College, Man arrested in College principal's complaint.
Powered by Info News For You

Comments
Post a Comment