മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ റോസയ്യ അന്തരിച്ചു

ഹൈദരാബാദ്: (www.kvartha.com 04.12.2021) ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും കർണാടക, തമിഴ്നാട് മുന്‍ ഗവര്‍ണറുമായ കോനിജെറ്റി റോസയ്യ അന്തരിച്ചു. 88 വയസായിരുന്നു. ഹൈദരാബാദിൽ വച്ച് ശനിയാഴ്ച പുലർചെയായിരുന്നു അന്ത്യം. 1979 മുതൽ വിവിധ കോൺഗ്രസ് സർകാരുകളിൽ മന്ത്രിയായിരുന്നു. വൈ എസ് രാജശേഖര റെഡ്‌ഡിയുടെ അപകട മരണശേഷം 2009 സെപ്തംബർ മുതൽ 2010 നവംബർ വരെ അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു റോസയ്യ.
  
News, National, Andhra Pradesh, Hyderabad, Chief Minister, Governor, Tamilnadu, Karnataka, Congress, Leader, Dies, Former Andhra Pradesh Chief Minister K Rosaiah passes away.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ റോസയ്യ ആന്ധ്രയില്‍ പിസിസി പ്രസിഡന്റ് ആയിരുന്നു. എംപിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 16 തവണ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച് റെകോർഡ് സൃഷ്ടിച്ച ധനമന്ത്രിയാണ് റോസയ്യ. ഒരു സംസ്‌ഥാനത്ത് തുടർചയായി ഏഴ് തവണ ബജറ്റ് അവതരിപ്പിച്ചു റെകോർഡിട്ട വ്യക്‌തിയും കൂടിയാണ് അദ്ദേഹം.

1933 ജൂലൈ നാലിന് ​ഗുണ്ടൂർ ജില്ലയിലെ വെമുരുവിലാണ് റോസയ്യ ജനിച്ചത്. യൂത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.

Keywords: News, National, Andhra Pradesh, Hyderabad, Chief Minister, Governor, Tamilnadu, Karnataka, Congress, Leader, Dies, Former Andhra Pradesh Chief Minister K Rosaiah passes away.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?