ബഹ്റൈനിലെ പ്രമുഖ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്; നിയമനം നോര്‍ക റൂട്‌സ് വഴി
തിരുവനന്തപുരം: (www.kvartha.com 01.12.2021) ബഹ്റൈനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. നഴ്സ്, ലാബ് ടെക്നിഷ്യന്‍ തസ്തികകളിലേക്കുള്ള താത്ക്കാലിക ഒഴിവുകളില്‍ നോര്‍ക റൂട്‌സ് വഴി നിയമനം നടത്തുന്നു. നിലവില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ 15 ഒഴിവുകളാണ് റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നഴ്‌സിങ്ങില്‍ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സര്‍ജികല്‍ വാര്‍ഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ള വനിതാ/പുരുഷ നഴ്‌സുമാര്‍ക്കാണ് അവസരം. ശമ്പളം 350 ബഹ്റൈന്‍ ദിനാര്‍ (ഏകദേശം 69,000 ഇന്‍ഡ്യന്‍ രൂപ).
ലാബ് ടെക്നീഷ്യന്‍ ഒഴിവിലേക്ക് ബി എസ് സി എം എല്‍ ടി കഴിഞ്ഞ് കുറഞ്ഞത് അഞ്ചു വര്‍ഷം ലാബ് ടെക്നിഷ്യന്‍ ആയി പ്രവര്‍ത്തി പരിചയമുള്ള പുരുഷന്‍മാരെയാണ് പരിഗണിക്കുന്നത്. ശമ്പളം 350 - 375 ബഹ്റൈന്‍ ദിനാര്‍. പ്രായ പരിധി: 40 വയസില്‍ താഴെ.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നോര്‍ക റൂട്‌സിന്റെ വെബ് സൈറ്റ് www(dot)norkaroots(dot)org മുഖേന അപേക്ഷകള്‍ സമര്‍പിക്കേണ്ടതാണെന്ന് നോര്‍ക റൂട്‌സ് ചീഫ് എക്‌സിക്യൂടീവ് ഓഫീസെര്‍ അറിയിച്ചു. അവസാന തിയതി 2021 ഡിസംബര്‍ 10.
Powered by Info News For You

Comments
Post a Comment