'കോം ഇൻഡ്യയ്ക്ക്' പുതിയ നേതൃത്വം; വിൻസെൻ്റും മുജീബും ശ്രീജിതും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു; കേന്ദ്ര സർകാർ അംഗീകരിച്ച മലയാളത്തിലെ ഏക ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയയെ ഇവർ നയിക്കും
തിരുവനന്തപുരം: (www.kasargodvartha.com 18.12.2021) 'കോം ഇൻഡ്യയ്ക്ക്' പുതിയ നേതൃത്വം. നിലവിലെ പ്രസിഡണ്ടായിരുന്ന വിൻസെൻ്റ് നെല്ലിക്കുന്നേൽ (സത്യം ഓൺലൈൻ), ജനറൽ സെക്രടറി അബ്ദുൽ മുജീബ് ( കെവാർത്ത), ട്രഷറർ കെ കെ ശ്രീജിത് (ട്രൂവിഷൻ ന്യൂസ്) എന്നിവർ വീണ്ടും തെരെഞ്ഞടുക്കപ്പെട്ടു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ഇൻഡ്യയിലെ മൂന്നാമത്തേയും, മലയാളത്തിലെ ഏക സംഘടനയുമാണ് കോൻഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇൻഡ്യ (കോം ഇൻഡ്യ). തിരുവനന്തപുരത്ത് ചേർന്ന വാർഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ കമിറ്റിയെ തെരഞ്ഞെടുത്തത്.
മറ്റുഭാരവാഹികൾ: സോയിമോന്‍ മാത്യു (മലയാളി വാർത്ത) - വൈസ് പ്രസിഡൻ്റ്, അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓൺലൈൻ ന്യൂസ് ) - ജോ. സെക്രടറിമാർ, അല്‍ അമീന്‍ (ഇ വാർത്ത), ഷാജന്‍ സ്‌കറിയാ (മറുനാടൻ മലയാളി), ഷാജി (എക്സ്പ്രസ്സ് കേരള), ബിനു ഫല്‍ഗുണന്‍, രാഗേഷ് സനല്‍ (അഴിമുഖം) , സാജ് കുര്യന്‍ (സൗത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസർകോട് വാർത്ത), കെ ആര്‍ രതീഷ് (ഗ്രാമജോതി) - എക്സിക്യുടീവ് അംഗങ്ങള്‍.
കോവിഡിന്റെ പ്രതിസന്ധികൾക്കിടയിലും ഡിജിറ്റൽ മേഖല ഉത്തരവാദിത്ത പൂർണമായ പ്രവർത്തനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും പുതിയ സാഹചര്യത്തിൽ ഓൺലൈൻ മാധ്യമങ്ങളുടെ പ്രാധാന്യം മുമ്പത്തേക്കാളും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിസന്ധി എല്ലാ മേഖലയുമന്നതുപോലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിൽ, കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ ഭാഗത്തുനിന്നും അനുഭാവപൂര്‍വമായ സമീപനം, ഓണ്‍ലൈന്‍ മീഡിയകളോട് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കോം ഇൻഡ്യയുടെ കീഴിലുള്ള ഇൻഡ്യൻ ഡിജിറ്റല്‍ പബ്ലീഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗൺസിലിനും, കോം ഇൻഡ്യയ്ക്കും അംഗീകാരം നല്‍കിയതിൽ, കേന്ദ്ര സർകാരിനും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും ജനറല്‍ ബോഡിയോഗം കൃതഞ്ജത അറിയിച്ചു. ഈ വര്‍ഷം ആദ്യം പുതിയ നിയമം നിലവില്‍ വന്ന ശേഷം കേന്ദ്ര സര്‍കാര്‍ അംഗീകാരം നൽകിയ രാജ്യത്തെ ആകെയുള്ള മൂന്ന് സംഘടനകളില്‍ ഒന്നാണ് കോം ഇൻഡ്യയും കോം ഇൻഡ്യയുടെ കീഴിലുള്ള ഇൻഡ്യൻ ഡിജിറ്റല്‍ പബ്ലീഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗൺസിലും.
പുതിയതായി അപേക്ഷ നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അംഗത്വം നല്‍കാനും യോഗം തീരുമാനിച്ചു. നിലവിൽ 25 പുതിയ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഈ അപേക്ഷകൾ വിശദമായി പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം ബന്ധപ്പെട്ട മീഡിയകളെ ഓദ്യോഗികമായി തീരുമാനം അറിയിക്കും. പുതുതായി കോം ഇൻഡ്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കും, യൂട്യൂബ് ചാനലുകൾക്കും www(dot)comindia(dot)org എന്ന വെബ് സൈറ്റ് വഴിയോ 4comindia(at)gmail(dot)com എന്ന മെയിലിലോ അപേക്ഷിക്കാവുന്നതാണ്. വാർത്ത വിഭാഗത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുക.
കോം ഇൻഡ്യയിലെ നിലവിലെ അംഗങ്ങൾ ഈ മാധ്യമ സ്ഥാപനങ്ങളാണ്: കെവാർത്ത, കാസർകോട് വാർത്ത, എക്സ്പ്രസ് കേരള, മറുനാടൻ മലയാളി, ഇ വാർത്ത, ഡൂൾ ന്യൂസ്, അഴിമുഖം, സത്യം ഓൺലൈൻ, കേരള ഓൺലൈൻ ന്യൂസ്, മലയാളി വാർത്ത, ബിഗ് ന്യൂസ് ലൈവ്, ട്രൂവിഷൻ ന്യൂസ്, ഗ്രാമജോതി, വൈഗ ന്യൂസ്, ഈസ്റ്റ് കോസ്റ്റ് ഡയ്ലി,മെട്രോ മാറ്റ്നി, ഫിനാൻഷ്യൽ വ്യൂവ്സ്, മറുനാടൻ ടി വി, മലയാളി ലൈഫ്, സൗത് ലൈവ്, ബ്രിടീഷ് മലയാളി, മൂവി മാക്സ്, നെക്സ്റ്റ് ടി വി, ലോകൽ ഗ്ലോബ്, ബിഗ് ന്യൂസ് കേരള, ഷെയർ പോസ്റ്റ്, വൺ ഇൻഡ്യ.
Powered by Info News For You

Keywords : Kerala, Thiruvananthapuram, News, Top-Headlines, Government, President, Office- Bearers, Meeting, Secretary, COVID-19, Elected new office bearers of Com India.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment