ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയതായി പരാതി; വിദ്യാര്‍ഥിയും കോചിങ് സെന്റര്‍ നടത്തിപ്പുകാരനും അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com 03.12.2021) ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയതായി പരാതിയില്‍ വിദ്യാര്‍ഥിയെയും കോചിങ് സെന്റര്‍ നടത്തിപ്പുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ അദിത് (23), വേണുഗോപാലന്‍ നായര്‍ എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓപെണ്‍ സ്‌കൂളിങ് പ്ലസ് ടു ലവല്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയെന്നാണ് പരാതി.
ബുധനാഴ്ച പള്ളിപ്പുറം സിപിആര്‍എഫ് കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടം നടത്തി അദിത് പരീക്ഷയെഴുതാനെത്തിയത്. മിഥുന്‍ എന്ന വിദ്യാര്‍ഥിക്ക് പകരക്കാരനായാണ് ഇയാള്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു. ഫോടോയിലും ഒപ്പിലും സംശയം തോന്നിയ അധികൃതര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ആള്‍മാറാട്ടം കണ്ടെത്തിയത്.
തുടര്‍ന്ന് ഇയാളെ തടഞ്ഞ് വച്ച് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു. പരീക്ഷയെഴുതാന്‍ അദിതിനെ ചുമതലപ്പെടുത്തിയതിനാണ് കോചിങ് സെന്റര്‍ ഉടമ വേണുഗോപാലന്‍ നായരെ പൊലീസ് അറസ്റ്റു ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: Thiruvananthapuram, News, Kerala, Complaint, Police, Case, Crime, Arrest, Arrested, Remanded, Examination, Student, Complaint that impersonating exam; Student and coaching center operator arrested
Powered by Info News For You

Comments
Post a Comment