ജോലി കഴിഞ്ഞ് മടങ്ങവെ സ്‌കൂടെറില്‍ കാളയിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
തൃശൂര്‍: (www.kvartha.com 09.12.2021) സ്‌കൂടെറില്‍ കാളയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്‌ഐ കെ എ ജോണ്‍സണ്‍ (48) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങവെ രാത്രി 11 മണിക്ക് കോവിലകത്തും പാടത്ത് എല്‍ഐസി ഓഫിസിന് മുമ്പിലായിരുന്നു അപകടം.
റോഡില്‍ വെളിച്ചം കുറവായിരുന്നു. ജോണ്‍സണ്‍ ധരിച്ചിരുന്ന ഹെല്‍മറ്റ് വീഴ്ചയില്‍ തകര്‍ന്ന നിലയിലായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പേ ജോണ്‍സണ്‍ മരിച്ചിരുന്നു. കുറ്റൂര്‍ മേരിമാതാ പള്ളിക്ക് സമീപം കവലക്കാട്ട് പരേതനായ കെ ഡി ആന്റണിയുടെയും ശോശന്നയുടെയും മകനാണ് ജോണ്‍സണ്‍. രണ്ടു വര്‍ഷമായി മണ്ണുത്തി സ്റ്റേഷനിലാണ് ജോലി. മൃതദേഹം അശ്വിനി ആശുപത്രി മോര്‍ചറിയില്‍.
ഭാര്യ: ജിന്‍സി (അധ്യാപിക, കുട്ടനെല്ലൂര്‍ അഗസ്റ്റിന്‍ അക്കര സ്‌കൂള്‍). മക്കള്‍: ജിസ്മി (പ്ലസ് വണ്‍ വിദ്യാര്‍ഥിനി, കുട്ടനെല്ലൂര്‍ അഗസ്റ്റിന്‍ അക്കര സ്‌കൂള്‍), ജോയല്‍ (എട്ടാം ക്ലാസ് വിദ്യാര്‍ഥി, ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍, പോടോര്‍).
Keywords: Thrissur, News, Kerala, Police, Job, Death, Accident, Hospital, Bull crashed into the scooter; Policeman died
Powered by Info News For You
Comments
Post a Comment