ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


തിരുവനന്തപുരം: (www.kvartha.com 03.12.2021) ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളത്തെ വൈദ്യുതി വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച മന്ത്രിയെ വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

News, Kerala, State, Thiruvananthapuram, Medical College, Hospital, Minister, Health, Health and Fitness, Minister K Krishnankutty admitted in Kottayam Medical College hospital


ശരീരത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നിലവില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കെ എസ് ഇ  ബി വര്‍കേഴ്‌സ് അസോസിയേഷന്‍ സി ഐ ടി യു സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച വൈകിട്ടാണ് അദ്ദേഹം കോട്ടയത്ത് എത്തിയത്.

ആശുപത്രിയില്‍ കഴിയുന്ന മന്ത്രിയെ സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ സന്ദര്‍ശിച്ചു.

Keywords: News, Kerala, State, Thiruvananthapuram, Medical College, Hospital, Minister, Health, Health and Fitness, Minister K Krishnankutty admitted in Kottayam Medical College hospital

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?